CinemaGeneralMollywoodNEWS

വിവാദം വിട്ടൊഴിയാതെ പാര്‍വതി; പുതിയ ആരോപണം ഇങ്ങനെ

വലിയ വിവാദങ്ങളില്ലാതിരുന്ന ഈ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡില്‍ ടേക്ക് ഓഫ് എന്ന ചിത്രമാണ് ഭൂരിഭാഗം അവാര്‍ഡുകളും കരസ്ഥമാക്കിയത്. മികച്ച നടിയടക്കം അഞ്ചോളം അവാര്‍ഡുകള്‍ ചിത്രത്തിന് ലഭിച്ചു. ഇറാഖില്‍ തടവിലാക്കപ്പെട്ട നഴ്സുമാരുടെ ജീവിതമാണ്‌ ടേക്ക് ഓഫിന്റെ വിഷയം. പുരസ്കാര ശേഷം ‘ടേക്ക് ഓഫ് ടീം’ തങ്ങളെ അവഗണിച്ചുവെന്ന് യഥാര്‍ത്ഥ സംഭവത്തിലെ നായിക മെറീന ജോസ് വെളിപ്പെടുത്തി.

മെറീനയുടെ വാക്കുകളിലേക്ക്

“ഇറാഖില്‍ നഴ്‌സുമാര്‍ക്കുണ്ടായ അനുഭവം മനസ്സിലാക്കാനായി ടേക്ക് ഓഫ് സിനിമയുടെ സംവിധായകന്‍ മഹേഷ് നാരായണ്‍ പലരെയും സമീപിച്ചിരുന്നു. അവരൊന്നും പറയാന്‍ താല്‍പര്യം കാണിച്ചില്ല. കൂടുതല്‍ അനുഭവമുള്ളയാള്‍ എന്ന നിലയില്‍ ചിലര്‍ എന്റെ നമ്പര്‍ നല്‍കി. അനുഭവം സിനിമയാക്കുമ്പോള്‍ നിങ്ങള്‍ക്ക് സഹായം നല്‍കും എന്ന വാഗ്ദാനത്തിലാണ് അവര്‍ എത്തിയത്. ഒന്നുമില്ലാതെ ആരും കഥ പറഞ്ഞുകൊടുക്കില്ലെന്നും ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്നും എല്ലാവരും എന്നോട് പറഞ്ഞിരുന്നു. എന്നാല്‍ സംവിധായകന്റെ വാക്കുകളില്‍ വിശ്വസിച്ചു. പ്രതിഫലം തന്നിട്ടേ അനുഭവ കഥ പറയാനാകൂ എന്ന് ഒരിക്കലും ഞാന്‍ നിലപാടെടുത്തതുമില്ല. രണ്ട് മണിക്കൂര്‍ സമയമെടുത്താണ് ഇറാഖിലെ അനുഭവങ്ങള്‍ വിവരിച്ചത്. പിന്നീട് നായികയായ പാര്‍വതിയെയും കൂട്ടി എത്തുകയും അവര്‍ക്കായി മുക്കാല്‍ മണിക്കൂര്‍ അനുഭവങ്ങള്‍ പങ്കുവെക്കുകയും ചെയ്തു. എല്ലാവരും എന്റെ വിവരണം റൊക്കോര്‍ഡ് ചെയ്താണ് പോയത്. സിനിമയുടെ പ്രമോഷന് വേണ്ടി മാധ്യമങ്ങള്‍ക്ക് മുന്നില്‍ വരെ എന്നെ നിര്‍ബന്ധിച്ച് കൊണ്ടുപോയി. പിന്നീട് ഒരു നന്ദി പറയാന്‍ പോലും ആരും വിളിച്ചിട്ടില്ല.” ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു മെറീനയുടെ തുറന്നു പറച്ചില്‍.

shortlink

Related Articles

Post Your Comments


Back to top button