BollywoodLatest News

വിവാഹ മോചിതരെ വിവാഹം ചെയ്ത താര സുന്ദരിമാർ

ബോളിവുഡിലെ പല താരങ്ങളും വിവാഹം കഴിക്കുന്നത് ഒരുപാട് വൈകിയായിരിക്കും. അങ്ങനെ വിവാഹം ചെയ്യുന്നവർ പലപ്പോഴും വിവാഹ മോചിതരായവരെ തെരഞ്ഞെടുക്കുന്ന പതിവ് കാണാറുണ്ട്.അത്തരത്തിൽ വിവാഹം ചെയ്ത ചില താരസുന്ദരിമാരെ പരിചയപ്പെടാം.

കരീന കപൂർ -സെയ്‌ഫ് അലി ഖാൻ

Saif-kareena-

ബോളിവുഡ് സുന്ദരി കരീന കപൂർ സെയ്‌ഫ് അലി ഖാനെ വിവാഹം ചെയ്യുന്നതിന് മുമ്പ്.സെയ്‌ഫ് മറ്റൊരു വിവാഹം കഴിച്ചിരുന്നു.ബോളിവുഡ് നടിയായിരുന്ന അമൃത സിങായിരുന്നു സെയ്‌ഫിന്റെ ആദ്യ ഭാര്യ.ഇരുവർക്കും രണ്ട് മക്കളും ഉണ്ട്.

വിദ്യാബാലൻ -സിദ്ധാർഥ് റോയ് കപൂർ

vidya-siddharth-

യു ടിവിയുടെ സിഇഓ സിദ്ധാർഥ് റോയ് കപൂറിനെ വിദ്യാബാലൻ വിവാഹം ചെയ്യുന്നതിന് മുമ്പ് അദ്ദേഹം രണ്ട് തവണ വിവാഹം മോചനം നേടിയിരുന്നു.

ശില്പ ഷെട്ടി-രാജ് കുന്ദ്ര

ബോളിവുഡിലെ സൂപ്പർ താരം ശില്പ ഷെട്ടി രാജ് കുന്ദ്രയെ വിവാഹം ചെയ്യുന്നതിന് മുമ്പ് രാജ് കുന്ദ്ര കവിത എന്ന സ്ത്രീയെ വിവാഹം ചെയ്തിരുന്നു.തങ്ങളുടെ ബന്ധത്തിന് ശില്പ വിള്ളൽ വരുത്തിയെന്ന് കവിത ആരോപിച്ചിരുന്നു.എന്നാൽ തങ്ങൾ പരിചയപ്പെടുമ്പോൾ രാജ് വിവാഹമോചിതനായിരുന്നെന്ന് ശില്പ പറഞ്ഞു.

ശ്രീദേവി -ബോണി കപൂർ

തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ തിളങ്ങിനിന്ന താരമാണ് ശ്രീദേവി.ശ്രീദേവിയുടേത് വിവാദ വിവാഹമായിരുന്നു.ശ്രീദേവി നിർമാതാവ് ആയിരുന്ന ബോണി കപൂറിനെ വിവാഹം ചെയ്യുമ്പോൾ അദ്ദേഹം വിവാഹിതനായിരുന്നു എന്നു മാത്രമല്ല രണ്ട് കുട്ടികളുടെ പിതാവുമായിരുന്നു.

ലാറ ദത്ത – മഹേഷ് ഭൂപതി

കെല്ലി ഡോർജിയുമായുള്ള എട്ടു വർഷത്തെ പ്രണയ ബന്ധം വേർപെടുത്തിയാണ് ബോളിവുഡ് സുന്ദരി ലാറ ദത്ത ടെന്നീസ് താരമായ മഹേഷ് ഭൂപതിയെ വിവാഹം കഴിച്ചത്.എന്നാൽ ലാറയുമായുള്ള വിവാഹത്തിന് മുമ്പ് മഹേഷ് ശ്വേത ശങ്കർ എന്ന മോഡലിനെ വിവാഹം ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments


Back to top button