BollywoodNEWS

“ഞാന്‍ ചുമലില്‍ എന്‍റെ തല ഇടിപ്പിക്കും”; ഐശ്വര്യയുമായുള്ള ബന്ധത്തെക്കുറിച്ച് സല്‍മാന്‍

ഒരു കാലത്ത് ബോളിവുഡ് ആഘോഷിച്ച ഒന്നായിരുന്നു സല്‍മാന്‍- ഐശ്വര്യ താരങ്ങളുടെ പ്രണയബന്ധം. സല്‍മാനെതിരെ വലിയ ആരോപണങ്ങളാണ് ഐശ്വര്യ ഉന്നയിച്ചത്, സല്‍മാന് മറ്റു സ്ത്രീകളുമായി ബന്ധമുണ്ടെന്നായിരുന്നു ഐശ്വര്യയുടെ ആരോപണം.

സല്‍മാനും ഐശ്വര്യയുടെ ആരോപണത്തിനെതിരെ വലിയ രീതിയില്‍ ശബ്ദമുയര്‍ത്തിയിരുന്നു.

“ഞാന്‍ ഐശ്വര്യയെ ഒരിക്കലും ഉപദ്രവിച്ചിട്ടില്ല, ആര്‍ക്ക് വേണമെങ്കിലും എന്നെ തല്ലാം സെറ്റിലുള്ള ഏതു ഫൈറ്റ് മാസ്റ്റര്‍ക്കും എന്നെ ഉപദ്രവിക്കാം. അതുകൊണ്ടാണ് ആളുകള്‍ക്ക് എന്നോട് ഭയമില്ലാത്തത്. ഞാനും വൈകാരികമായി പെരുമാറാറുണ്ട്. അങ്ങനെ വരുമ്പോള്‍ ഞാന്‍ എന്നെ തന്നെ വേദനിപ്പിക്കും. ഞാന്‍ ചുമരില്‍ എന്‍റെ തല ഇടിപ്പിക്കും. എനിക്ക് മാറ്റാരെയും ഉപദ്രവിക്കാനില്ല, നമുക്ക് നമ്മളെ തന്നെ നിയന്ത്രിക്കാന്‍ കഴിയാതെ വരുന്ന ചില സന്ദര്‍ഭങ്ങളുണ്ട്. – സല്‍മാന്‍ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button