മലയാളത്തിന്റെ സ്വന്തം ഗാന ഗന്ധർവ്വൻ യേശുദാസ് പിതാവിന് നല്കിയ വാക്ക് നിറവേറ്റാന്‍ ഫോര്‍ട്ട് കൊച്ചി അധികാരി വളപ്പിലെ കപ്പേളയില്‍ എത്തി.പിതാവ് അഗസ്റ്റിന് ഭാഗവതരുടെ കൈപിടിച്ച് പന്ത്രണ്ടാം വയസില്‍ വണക്കമാസ ആഘോഷത്തിനാണ് ആദ്യമായി ഇവിടെയെത്തിയത്.
അന്നും സംഗീതാര്‍ച്ചന നടത്തി.അന്ന് പിതാവ് മകനോട് ആവശ്യപ്പെട്ടത്.അന്ന് മുതല്‍ കഴിഞ്ഞ 66 വര്‍ഷമായി യേശുദാസ് കപ്പേളയില്‍ പരിപാടി നടത്താറുണ്ട്.മാര്‍ച്ച് 31 നാണ് പതിവായി ഗാനാര്‍ച്ചന നടത്താറുള്ളത് എന്നാല്‍ ഈസ്റ്റര്‍ തലേന്ന് ആയതുകൊണ്ട് ഇത്തവണ നേരത്തെ നടത്തുന്നുവെന്ന് യേശുദാസ് പറഞ്ഞു.
ഭാര്യ പ്രഭ യേശുദാസും മക്കളായ വിജയ്, വിനോദ് എന്നിവര്‍ക്കൊപ്പം കപ്പേളയിലെത്തിയ യേശുദാസിനെ സ്വീകരിക്കാന്‍ നാട്ടുകാരും സുഹൃത്തുക്കളുമടക്കം നിരവധി ആളുകള്‍ എത്തി.
Post Your Comments