BollywoodLatest News

ആ ഗാനത്തെ ലൈംഗിക ചേഷ്ടയായി തരം താഴ്ത്തി; റീമേക്കിനെതിരെ സംവിധായകന്‍

ബോളിവുഡിലെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റ് പാട്ടുകളില്‍ ഒന്നായിരുന്നു ഏക്‌ ദോ തീന്‍.താരസുന്ദരി മാധുരി ദീക്ഷിത്ത് തേസാബ് എന്ന ചിത്രത്തിന് വേണ്ടി തകര്‍ത്താടിയ ഐറ്റം ഡാന്‍സായിരുന്നു ഇത്.

അടുത്തിടെ ഈ പാട്ടിന്‍റെ റീമേക്ക് പുറത്തിറങ്ങി.അഹമ്മദ് ഖാന്റെ സംവിധാനത്തിലൊരുങ്ങുന്ന ബാഗി2 വില്‍ ജാക്വലിനാണ് ഗാന രംഗത്ത് എത്തിയത്.എന്നാല്‍ പുതിയ ഗാനത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് തേസാബിന്‍റെ സംവിധായകന്‍.

 

Read also:പിതാവിനുവേണ്ടി ഗാന ഗന്ധർവ്വൻ വീണ്ടും കപ്പേളയില്‍ എത്തി

പഴയ ഗാനത്തില്‍ മാധുരിയുടെ നിഷ്കളങ്കതായാണ് കാണാന്‍ സാധിക്കുക എന്നാല്‍ പുതിയ ഗാനം വെറും ലൈംഗിക ചേഷ്ടയായി തരം താഴ്ത്തുകയാണ് ചെയ്യുന്നത്.

നല്ലൊരു കലാ സൃഷ്ടിയെ എങ്ങനേയും അവഹേളിക്കുന്ന രീതിയാണ്‌ ഇന്ത്യയില്‍ കണ്ടുവരുന്നത്.ഒരു നിയമവുമില്ലെന്നും ആരും ചോദിക്കാനുമില്ലെന്നും സംവിധായകന്‍ പറഞ്ഞു.ഇതിനെതിരെ സംവിധായകന്‍ പരാതി നല്‍കുമെന്നാണ് റിപ്പോര്‍ട്ട്.

shortlink

Related Articles

Post Your Comments


Back to top button