സല്‍മാന്‍ ഖാന്‍- ഐശ്വര്യ റായ് പ്രണയം ഒരുകാലത്ത് മാധ്യമങ്ങള്‍ ഏറെ ആഘോഷിച്ചിരുന്ന ബന്ധമായിരുന്നു. ഇടയ്ക്ക് വിവേക് ഒബ്റോയിയുമായി അടുപ്പത്തിലായിരുന്ന നടി പിന്നീട് അഭിഷേക് ബച്ചനെയാണ് വിവാഹം കഴിച്ചത്. നിരവധി നായികമാരുമായി പ്രണയത്തിലായിരുന്ന സല്‍മാന്‍ പക്ഷെ അമ്പതാം വയസിലും അവിവാഹിതനായി തുടരുകയാണ്.
സല്‍മാനെ കുറിച്ച് ഐശ്വര്യ മുമ്പ് ഒരു അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.
സല്‍മാന്‍ ഖാന്‍ തന്നെ മാനസികമായും ശാരിരികമായും പീഡിപ്പിച്ചിരുന്നു എന്നാണ് നടി പറഞ്ഞത്. അദ്ദേഹത്തിന്‍റെ മദ്യപാനവും മോശം സ്വഭാവവും സഹിച്ച് കൂടെ നിന്നെങ്കിലും അവസാനം ആത്മാഭിമാനം നഷ്ടപ്പെടുമെന്ന് വന്നതോടെയാണ് ആ ബന്ധം അവസാനിപ്പിച്ചതെന്നും ഐശ്വര്യ പറഞ്ഞു.
“സഹപ്രവര്‍ത്തകരുമായി എനിക്ക് അവിഹിത ബന്ധമുണ്ടെന്ന് വരെ സല്‍മാന്‍ സംശയിച്ചു. ഷാരൂഖ് ഖാന്‍, അഭിഷേക് ബച്ചന്‍ എന്നിവരെ കുറിച്ചായിരുന്നു അദ്ദേഹത്തിന് കൂടുതല്‍ സംശയം. എന്നെ ഒരുപാട് ഉപദ്രവിച്ചു. എല്ലാം അവസാനിപ്പിച്ചതിന് ശേഷവും സല്‍മാന്‍ എന്നെ വിളിച്ച് അസംബന്ധങ്ങള്‍ പറയുമായിരുന്നു”
ഐശ്വര്യാ റായ് പറഞ്ഞു. അഭിഷേക്- ഐശ്വര്യ ദമ്പതികള്‍ക്ക് ഒരു മകളുണ്ട്. ആരാധ്യ.
Post Your Comments