
ഇന്ന് ബോളിവുഡില്‍ ഏറ്റവും ശക്തമായ വേഷങ്ങള്‍ ചെയ്യുന്ന അഭിനേത്രിയാണ് രാധിക ആപ്തെ. രജനികാന്ത് നായകനായ കബാലിയിലൂടെ ദക്ഷിണേന്ത്യന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ അവര്‍ തുറന്ന നിലപാടുകള്‍ മൂലം പലപ്പോഴും വിവാദങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. തെന്നിന്ത്യയിലെ ഒരു സൂപ്പര്‍താരത്തെ തല്ലിയിട്ടുണ്ട് എന്ന് അവര്‍ അടുത്തിടെ പറഞ്ഞത് ഏറെ കോലാഹലങ്ങള്‍ക്കിടയാക്കി. രജനികാന്ത്, സൂര്യ തുടങ്ങിയ പ്രമുഖരെ സംശയത്തിന്റെ നിഴലിലേക്ക് തള്ളിവിട്ട ആ പ്രസ്താവന ആരാധകര്‍ക്കിടയില്‍ ഏറെ പ്രതിഷേധത്തിനിടയാക്കിയിരുന്നു.
രജനി മാന്യനാണെന്നും തനിക്ക് മോശം അനുഭവം ഉണ്ടായത് തെലുഗു സിനിമയുടെ സെറ്റില്‍ വച്ചാണെന്നും രാധിക വെളിപ്പെടുത്തിയതോടെയാണ് വിവാദം അവസാനിച്ചത്. അവര്‍ അഭിനയിച്ച രണ്ടു തെലുഗു ചിത്രങ്ങളിലും ബാലകൃഷ്ണയായിരുന്നു നായകന്. അദ്ദേഹത്തെയാണ് നടി തല്ലിയത് എന്നറിഞ്ഞതോടെ തമിഴ് ആരാധകര്‍ അടങ്ങി.
ഗോവയില്‍ അവധിക്കാലം ആഘോഷിക്കുന്നതിനിടെ നടി പോസ്റ്റ് ചെയ്ത ബിക്കിനി ചിത്രം സോഷ്യല്‍ മീഡിയയിലെ സദാചാരവാദികളുടെ ആക്രമണത്തിനാണ് ഇരയായത്. വിമര്‍ശനങ്ങളെ അവഗണിച്ച രാധിക ‘ബീച്ചില്‍ ബിക്കിനിയല്ലാതെ സാരി ഉടുത്താണോ പോകേണ്ടത്’ എന്ന ചോദ്യവുമായാണ് അവരെ നേരിട്ടത്.
അഭിപ്രായ പ്രകടനങ്ങളില്‍ മാത്രമല്ല ഫോട്ടോ ഷൂട്ടുകളിലും രാധികയുടെ തന്റേടം കാണാം. ഹോട്ട് & സെക്സിയായി അവര്‍ പ്രത്യക്ഷപ്പെട്ട ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം.
Post Your Comments