മലയാളികള്‍ കാത്തിരിക്കുന്ന ചിത്രമാണ് ഒടിയന് .ചിത്രത്തിലെ മോഹന്‍ലാലിന്റെ ലുക്കിനെക്കുറിച്ച് ധാരാളം ചര്‍ച്ചകള്‍ നടന്നിരുന്നു.ഇപ്പോഴിതാ ചിത്രത്തിലെ നായിക മഞ്ജു വര്യരുടെയും ലുക്ക് പുറത്തെത്തി.
മുപ്പതുകാരിയായ പ്രഭയുടെ വേഷമാണ് മഞ്ജു കൈകാര്യം ചെയ്യുന്നത് .ചിത്രത്തിന്റെ അവസാന ഷെഡ്യൂള്‍ പാലക്കാട് നടക്കുകയാണ്. മോഹന്‍ലാലിന്റെയും മഞ്ജു വാര്യരുടെയും പ്രകാശ് രാജിന്റെയും ചെറുപ്പകാലമാണ് പ്രധാനമായും അവിടെ ചിത്രീകരിക്കുന്നത്.
Read also:സെറ്റിലെ ദുൽഖറിന്റെ പെരുമാറ്റത്തെക്കുറിച്ച് ബ്രിന്ദ മാസ്റ്റർ വെളിപ്പെടുത്തുന്നു
കഴിഞ്ഞ ദിവസം പാലക്കാട് ഒളപ്പമണ്ണയിലെ ലൊക്കേഷനില്‍ വിഖ്യാത ഫൊട്ടോഗ്രഫര്‍ നിക്ക് ഉട്ട് എത്തിയിരുന്നു.അവിടെ വെച്ച് എടുത്ത ചിത്രങ്ങള്‍ നിക്ക് തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ഉണ്ടായി.ആ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ വഴി വൈറലായി മാറിയിരിക്കുന്നത്.
Post Your Comments