നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും അഭിനയരംഗത്തേയ്ക്ക് എത്തിയിരിക്കുകയാണ് നടി മധുബാല. തെന്നിന്ത്യന്‍ സിനിമകളില്‍ സൂപ്പര്‍നായികയായിരുന്ന താരം സംസാരം ആരോഗ്യത്തിന് ഹാനീകരം എന്ന ദുല്‍ഖര്‍ ചിത്രത്തിലൂടെയാണ് തന്റെ തിരിച്ചുവരവ് നടത്തിയത്. എന്നാല്‍ സിനിമയില്‍ തനിക്ക് ധാരാളം മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് താരം പറയുന്നു.
”കോളേജില്‍ പഠിച്ചുകൊണ്ടിരിക്കുന്ന സമയത്ത് ഒരു സംവിധായകന്‍ തന്റെ അച്ഛനോട് അയാള്‍ സംവിധാനം ചെയ്യുന്ന പടത്തില്‍ തന്നെ നായികയാക്കാമെന്നു പറഞ്ഞിരുന്നു. അങ്ങനെ ഷൂട്ടിങ് തുടങ്ങി. പക്ഷേ, മൂന്നുദിവസം കഴിഞ്ഞപ്പോള്‍ എന്നെ പടത്തില്‍നിന്നും ഒഴിവാക്കി. കാരണമായി പറഞ്ഞത്, ‘ഈ പെണ്ണിന് അഭിനയിക്കാന്‍ അറിയില്ല’ എന്നായിരുന്നു. അന്ന് താന്‍ ഒരുപാട് കരഞ്ഞു” നടി പറയുന്നു. ആ സംഭവത്തില്‍ താന്‍ ആകെ തകര്‍ന്നുവെന്നും താരം ഒരു അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു. കൂടാതെ തന്റെ അഭിനയംമെച്ചപ്പെടുത്താന്‍ ഈ സംഭവം കാരണമായെന്നും താരം വ്യക്തമാക്കുന്നു.
നടിയുടെ വാക്കുകള്‍ ഇങ്ങനെ…” അന്ന് ഞാന്‍ കോളേജില്‍ കൂട്ടുകാരോടൊക്കെ പടം ചെയ്യുന്നു എന്നൊക്കെ വീമ്പിളക്കിയിരുന്നു. ആ അപമാനം എന്നെ നന്നായി പിടിച്ചുലച്ചു.എല്ലാ ദിവസവും ഞാന്‍ ഡയറിയില്‍ എഴുതും, ‘ഞാന്‍ നന്നായി അഭിനയിച്ച് അയാള്‍ക്ക് കാണിച്ചുകൊടുക്കും’ എന്ന്. ഞാന്‍ റോഷന്‍ തനേജയുടെ ആക്ടിങ് സ്‌കൂളില്‍ ചേര്‍ന്നു. ബോളിവുഡ് ഡാന്‍സ് പഠിച്ചു. ദൈവത്തോട് പ്രാര്‍ഥിച്ചു. ‘ഫൂല്‍ ഔര്‍ കാണ്‍ടേ’, ‘റോജ’, ‘അഴകന്‍’ ഇവയൊക്കെ ഏകദേശം ഒരേസമയത്ത് സംഭവിച്ചു. അന്ന് തന്നെ അപമാനിച്ച ആ സംവിധായകനെ പലതവണ കണ്ടു. അപ്പോഴേക്കും എന്റെ നിരവധി പടങ്ങള്‍ സൂപ്പര്‍ഹിറ്റായി കഴിഞ്ഞിരുന്നു. എന്നെങ്കിലും അയാളെ നേരില്‍ കണ്ടാല്‍ അടുത്തുപോയി, ഞാന്‍ വലിയ ഹീറോയിന്‍ ആയത് കണ്ടോ എന്ന് ചോദിക്കണമെന്നത് എന്റെ വലിയ വാശിയായിരുന്നു. പക്ഷേ ഞാനയാളെ തീര്‍ത്തും അവഗണിക്കുകയാണ് ചെയ്തത്. അതായിരുന്നു എന്റെ വിജയം. പക്ഷേ അന്നയാള്‍ എന്നെ അപമാനിച്ചിരുന്നില്ലെങ്കില്‍ ഞാനിവിടെ ഉണ്ടാകുമായിരുന്നില്ല. ആ അപമാനം സഹിക്കാതെ വന്നപ്പോഴാണ് ഞാന്‍ അഭിനയിക്കണം എന്ന് ശരിക്കു തീരുമാനിച്ചത്.”
മക്കള്‍ക്ക് പിന്തുണയുമായി മധുബാല; മണിരത്നത്തെ വിളിക്കാനാണ് ആഗ്രഹം
Post Your Comments