അടുത്തിടെ പല നടിമാരും സിനിമാ മേഖലയില്‍ നിന്ന് അനുഭവിക്കേണ്ടി വന്നിട്ടുള്ള ലൈഗീക അതിക്രമങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞിരുന്നു.അത്തരത്തില്‍ ഒരു വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡില്‍ അമ്പതുകളിലെ ബാലതാരമായി തിളങ്ങിയ ഡെയ്സി ഇറാനി.
ആറാം വയസില്‍ ഷൂട്ടിംഗിനായി തനിക്കൊപ്പം കൂട്ടുവന്ന ബന്ധുവില്‍നിന്ന് പീഡനം അനുഭവിക്കേണ്ടി വന്നു.സംഭവം ആരോടും പറയാതിരിക്കാന്‍ തന്നെ ബെല്‍റ്റുകൊണ്ട് അടിച്ചു.
വീണ്ടും അഭിനയിക്കാന്‍ എത്തി അപ്പോഴും ഭയമായിരുന്നു.എന്നാല്‍ പിന്നീട് ആ ഭയം പുരുഷന്മാരോടുള്ള പുച്ഛമായി തീര്‍ന്നു.അമ്മയ്ക്ക് എന്നെ നായികയാക്കണം എന്നായിരുന്നു ആഗ്രഹം.എന്നാല്‍ പതിനഞ്ചാം വയസില്‍ ഞാന്‍ ഈ കാര്യം അമ്മയോട് തുറന്ന് പറഞ്ഞു.
അതിന് ശേഷം അമ്മയ്ക്ക് ഭയമായി.പിന്നീട് ഷൂട്ടിംഗിന് പോകുമ്പോള്‍ എന്റെ ശരീരത്തിലോക്കെ സ്പോഞ്ച് വെച്ച് പിടിപ്പിക്കുമായിരുന്നു.എന്നാല്‍ പിന്നീടും ഒരു അനുഭവം ഉണ്ടായി.മാലിക്ചന്ദ് കൊച്ചാര്‍ എന്ന നിര്‍മാതാവിനൊപ്പം തനിച്ച് അമ്മ എന്നെ ഷൂട്ടിങ്ങിനു വിട്ടു. ഒരിക്കല്‍ ഓഫീസിലെ സോഫയില്‍ ഒന്നിച്ചിരിക്കുമ്പോള്‍ അയാള്‍ എന്നെ സ്പര്‍ശിക്കാന്‍ തുടങ്ങി.
Read also:പത്മപ്രിയയുടെ ഇങ്ങനെയൊരു വേഷം നിങ്ങൾ കണ്ടിട്ടുണ്ടാവില്ല
ആ സമയം ഞാന്‍ ദേഹത്തെ സ്പോഞ്ച് അഴിച്ച് അയാളുടെ കൈയില്‍ കൊടുത്തു.അതോടെ അയാള്‍ വല്ലാതായി.അപ്പോഴേക്കും ജീവിതത്തിലെ ദുരനുഭവങ്ങളൊക്കെ തമാശ രീതിയില്‍ കാണാന്‍ ഞാന്‍ പഠിച്ചു.
സംവിധായകനും തിരക്കഥാകൃത്തുമായ കെ.കെ.ശുക്ലയാണ് ഡെയ്സിയെ വിവാഹം കഴിച്ചത്.ബാന്‍ഡിഷ്, ഏക് ഹി രാസ്ത, നയ ദൗര്, ജയിലര്‍, ദോ ഉസ്താദ് തുടങ്ങിയവയില്‍ അഭിനിച്ച ഡെയ്സി ഏറ്റവും ഒടുവിലായി അഭിനയിച്ചത് 2014ല്‍ പുറത്തിറങ്ങിയ ഷാരൂഖ് ഖാന് ചിത്രമായ ഹാപ്പി ന്യൂ ഇയറാണ്.
Post Your Comments