തമിഴിലെ ഡാന്‍സ് മാസ്റ്ററായ ബ്രിന്ദ കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തില്‍ മലയാളത്തിലെ യുവതാരം ദുല്‍ഖറിനെക്കുറിച്ച് പറഞ്ഞിരുന്നു.അഭിമുഖത്തിനിടെ ബ്രിന്ദയ്ക്ക് വീഡിയോ സന്ദേശവുമായി ദുല്‍ഖര്‍ എത്തിയിരുന്നു.തനിക്ക് ബ്രിന്ദ മാസ്റ്റര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനാണ് താല്പര്യമെന്നും മാസ്റ്റര്‍ ഉണ്ടെങ്കില്‍ മാത്രമേ തനിക്ക് നൃത്തം ചെയ്യാന്‍ കഴിയൂ എന്നും താരം പറഞ്ഞു.
ഇതുകേട്ട് മാസ്റ്ററും ദുല്‍ഖറിനെക്കുറിച്ച് പറഞ്ഞു.ഒരു കുഞ്ഞിനെപ്പോലെ ലാളിക്കാന്‍ തോന്നുന്ന ഒരാളാണ് ദുല്‍ഖര്‍.എനിക്ക് മകനെപ്പോലെയാണ്.ഒരു താര ജാടയും കാണിക്കാറില്ല.എന്റെ അസ്സിസ്റ്റ് പലപ്പോഴും ദുല്‍ഖറിനെ കളിയാക്കാറുണ്ട് എന്നാല്‍ അതൊന്നും കാര്യമായി എടുക്കാറില്ല.
ഒരിക്കല്‍ എന്റെ അസിസ്റ്റന്റിന്റെ ഷൂ നശിച്ചുപോയി.ആ സമയം
സെറ്റിലേക്ക് പുതിയൊരു ഷൂ എത്തി.അത് ദുല്‍ഖറിന്റെ സമ്മാനമായിരുന്നില്ല മനുഷ്യത്വമായിരുന്നെന്നും ബ്രിന്ദ പറഞ്ഞു.
Post Your Comments