BollywoodGeneralNEWS

ദിപിക ഇനിമുതല്‍ ഫൈസ; മതം മാറ്റത്തെക്കുറിച്ച് സീരിയല്‍ നടി

നടീ നടന്മാരുടെ മതം മാറ്റം പലപ്പഴും വലിയ വാര്‍ത്ത പ്രാധാന്യം നേടാറുണ്ട്, ടെലിവിഷന്‍ രംഗത്തെ സൂപ്പര്‍ താരം ദിപിക കക്കര്‍ ഇസ്ലാം മതം സ്വീകരിച്ചത് സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസം വലിയ വാര്‍ത്തയായിരുന്നു. ടെലിവിഷനിലെ മറ്റൊരു സൂപ്പര്‍ താരമായ ഷോയിബ് ഇബ്രാഹിമുമായി പ്രണയത്തിലായിരുന്നു ദിപിക അദ്ദേഹത്തെ വിവാഹം ചെയ്യുന്നതിനായാണ് ഇസ്ലാം മതം സ്വീകരിച്ചത്.

താരത്തിന്റെ മതം മാറ്റത്തെക്കുറിച്ച് പൊതുവേ വിമര്‍ശനം ഉയരുമ്പോള്‍ ദിപിക വ്യക്തമാക്കുന്നത് ഇങ്ങനെ

“അതെ ഞാന്‍ മതം മാറിയെന്നുള്ളത് സത്യമാണ്. പക്ഷെ എന്തുകൊണ്ട് എന്നും എന്തിനെന്നുമുള്ള കാര്യങ്ങള്‍ പറയേണ്ടതാണെന്ന് എനിക്ക് തോന്നുന്നില്ല. അതെന്റെ വ്യക്തിപരമായ, സ്വകാര്യമായ കാര്യമാണ് . അതിനാല്‍ തന്നെ അവ മാധ്യമങ്ങള്‍ക്ക് മുന്നില്‍ തുറന്നു പറയണമെന്ന് എനിക്ക് തോന്നുന്നില്ല.ഞങ്ങള്‍ അഭിനേതാക്കള്‍ ഞങ്ങളുടെ ജീവിതത്തിലെ എല്ലാ നിമിഷങ്ങളും സന്തോഷങ്ങളും പ്രേക്ഷകരുമായും മാധ്യമങ്ങളുമായും പങ്കുവച്ചിട്ടുള്ളതാണ്. പക്ഷെ ഇത് തികച്ചും വ്യക്തിപരമാണ്. മാത്രമല്ല എന്റെ സ്വകാര്യതയിലേക്ക് കടന്നു കയറാന്‍ ഞാന്‍ ആര്‍ക്കും അനുവാദം നല്‍കിയിട്ടുമില്ല. ആ വാര്‍ത്ത സത്യമാണ് ഞാന്‍ നിഷേധിക്കുന്നില്ല. എനിക്കും എന്റെ സന്തോഷത്തിനും വേണ്ടിയാണ് ഞാന്‍ ഇത് ചെയ്തത് എന്നതില്‍, എനിക്ക് സന്തോഷവും അഭിമാനവുമുണ്ട്. എന്റെ തീരുമാനങ്ങള്‍ക്കൊപ്പം എന്റെ കുടുംബവുമുണ്ട് .എന്റെ ഉദ്ദേശ്യം ആരെയും വേദനിപ്പിക്കാനുള്ളതല്ല. ഇതാണ് എന്റെ തീരുമാനം”.

shortlink

Related Articles

Post Your Comments


Back to top button