ആമിര്‍ ഖാനും ഷാരൂഖ് ഖാനും ഹിന്ദി സിനിമാ ലോകത്തെ ബദ്ധവൈരികളാണെന്ന് എല്ലാവര്ക്കും അറിയാം. പരസ്പരം കളിയാക്കാന്‍ കിട്ടുന്ന ഒരു അവസരവും ഇരുവരും പാഴാക്കാറില്ല. അങ്ങനെ ശത്രുതയില്‍ ഉള്ള ഒരാളോട് സഹായം അഭ്യര്‍ഥിച്ചാലോ ?
തന്റെ പുതിയ സിനിമയ്ക്ക് വേണ്ടിയാണ് ഷാരൂഖ് ഖാന് മിസ്റ്റര്‍ പെര്‍ഫെക്ഷനിസ്റ്റിന്റെ സഹായം തേടിയത്. ഇന്ത്യയുടെ ആദ്യ ബഹിരാകാശ സഞ്ചാരിയായ രാകേഷ് ശര്‍മയുടെ ജീവിതകഥ പറയുന്ന സല്യുട്ട് എന്ന സിനിമയിലാണ് കിംഗ് ഖാന് അടുത്തതായി അഭിനയിക്കുക. ആ വേഷത്തിനു വേണ്ടി ആദ്യം തിരഞ്ഞെടുത്തത് ആമിറിനെ ആയിരുന്നുവെങ്കിലും അദ്ദേഹം അപ്രതിക്ഷിതമായി പിന്മാറിയതോടെയാണ് ഷാരൂഖിന് നറുക്ക് വീണത്.
ഏത് സിനിമ ഏറ്റെടുക്കുമ്പോഴും ഗഹനമായ റിസര്‍ച്ച് നടത്തുന്നത് ആമിറിന്റെ പതിവാണ്. സല്യൂട്ട് ചെയ്യുന്നതിനായി ബഹിരാകാശ സഞ്ചാരവുമായി ബന്ധപ്പെട്ട് നിരവധി വിവരങ്ങള്‍ അദ്ദേഹം ശേഖരിച്ചിരുന്നു. അവ തനിക്ക് കൈമാറി
സഹായിക്കണമെന്നാണ് ഷാരൂഖ് ഇപ്പോള്‍ ആമിര്‍ ഖാനോട് ആവശ്യപ്പെട്ടിരിക്കുന്നത്. വിഷയത്തില്‍ ആമിറിന്റെ പ്രതികരണം ഇതുവരെ പുറത്തു വന്നിട്ടില്ല.
ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്ന സീറോ പൂര്‍ത്തിയാക്കിയതിന് ശേഷം ഷാരൂഖ് പുതിയ ചിത്രത്തിലേക്ക് കടക്കും. മഹേഷ് മത്തായി സംവിധാനം ചെയ്യുന്ന സല്യൂട്ടിന്റെ ഷൂട്ടിംഗ് മേയ് മാസത്തില്‍ തുടങ്ങും.
Post Your Comments