അങ്കുലിക എന്ന ചിത്രവുമായി ബന്ധപ്പെട്ടാണ് നടി പ്രിയാ മണിക്ക് അണിയറക്കാരുടെ ഭാഗത്ത് നിന്ന് ചതിവ് പറ്റിയത്.പ്രിയാ മണി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച തെലുങ്ക് ചിത്രമായ അങ്കുലിക ചില സാങ്കേതിക കാരണങ്ങളാല്‍ ചിത്രീകരണം നിര്‍ത്തി വയ്ക്കേണ്ടി വരികയായിരുന്നു. പ്രിയ മണിയ്ക്ക് മുഴുവന്‍ പ്രതിഫല തുകയും നല്‍കാതിരുന്ന ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പകുതിയ്ക്ക് വച്ച് ചിത്രം ഉപേക്ഷിക്കുകയായിരുന്നു. എന്നാല്‍ വീണ്ടും ചിത്രം പുനാരരംഭിച്ചതായാണ് വിവരം.
പ്രിയാമണിയെ സിനിമയുടെ ചിത്രീകരണം വീണ്ടും തുടങ്ങിയ തുടങ്ങിയ വിവരം അറിയിച്ചില്ല എന്നാണ് പുതിയ ആരോപണം. പ്രിയാമണിയുടെ ചിത്രത്തിലെ രംഗങ്ങള്‍ തന്നെയാണ് ഇവര്‍ സിനിമയുടെ പ്രൊമോഷനായി ഇപ്പോഴും ഉപയോഗിക്കുന്നത്. തന്റെ ചിത്രങ്ങള്‍ വച്ച് സിനിമ പ്രമോട്ട് ചെയ്യുയും പ്രതിഫല തുക നല്‍കാതിരിക്കുകയും ചെയ്യുന്ന അങ്കുലികയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് എതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ് താരം.
Post Your Comments