കേരളത്തിലെ മുസ്ലിം മതവിഭാഗക്കാരുടെ ഇടയിൽ രൂപം കൊണ്ട സംഗീതശാഖയാണു് മാപ്പിളപ്പാട്ട്. അറബി മലയാളത്തിലാണ് കുടുതലും മാപ്പിളപ്പാട്ടുകൾ രചിച്ചിരിക്കുന്നത്. മാലപ്പാട്ടുകൾ, പടപ്പാട്ടുകൾ, പ്രണയകാവ്യങ്ങൾ, കത്തുപാട്ടുകൾ, ഒപ്പനപ്പാട്ടുകൾ, കിസ്സപ്പാട്ടുകൾ, കെസ്സുപ്പാട്ടുകൾ, കല്യാണപ്പാട്ടുകൾ തുടങ്ങി ഒട്ടേറെ പാട്ടുകൾ മാപ്പിളപ്പാട്ടു സാഹിത്യത്തിൽ ഉണ്ട്. ഹൃദയസ്പർശിയായ മാപ്പിളപ്പാട്ടുകളുടെ സമാഹാരമാണ് അനീസ. അനീസയിലെ കുറച്ച് ഗാനങ്ങൾ ആസ്വദിക്കാം .
Post Your Comments