
മലയാളത്തിലെ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ സ്വന്തം ആശയങ്ങള്‍ അക്ഷരങ്ങളിലൂടെ പ്രതിഫലിപ്പിക്കുന്ന ആളാണ്.ഇടയ്ക്ക് താരം എഴുതുന്ന ബ്ലോഗുകള്‍ ശ്രദ്ധിക്കപ്പെടാറുണ്ട്.താരം ഇടവേളകള്‍ക്ക് ശേഷം അടുത്തിടെ ഒരു ബ്ലോഗ് എഴുതി അത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
Read also:ഈ മലയാള ചിത്രത്തിന്‍റെ ട്രെയിലര്‍ ഗംഭീരം’ ബോളിവുഡ് താരങ്ങള്‍ പറയുന്നു
വീല്‍ച്ചെയറില്‍ കഴിയുന്നവരുടെ വേദനകളും ബുദ്ധിമുട്ടുകളുമാണ് ലാല്‍ ബ്ലോഗിലൂടെ പറഞ്ഞത്.’അവരും കാണട്ടെ ലോകത്തിന്‍റെ ഭംഗി’ എന്നാണ് ബ്ലോഗിന് പേര് നല്കിയിരിക്കുന്നത്.
അടുത്തിടെ അന്തരിച്ച സ്റ്റീഫന്‍ ഹോക്കിങ്ങിന്‍റെ വീല്‍ച്ചെയറിലെ ജീവിതത്തെക്കുറിച്ചും താരത്തിന്‍റെ അമ്മയെക്കുറിച്ചും സുഹൃത്തിനെക്കുറിച്ചുമാണ് ബ്ലോഗില്‍ പറഞ്ഞത്. വീല്‍ച്ചെയറില്‍ കഴിയുന്ന ഒരു അമ്മയും ഒരു സുഹൃത്തും ഉള്ള ഒരു സാധാരണ മനുഷ്യനായതുകൊണ്ട് ഇങ്ങനെയുള്ള ആളുകള്‍ക്ക് സഞ്ചാരയോഗ്യമായ പാതകള്‍ ഒരുക്കണമെന്നും ലാല്‍ ബ്ലോഗിലൂടെ അഭ്യര്‍ത്ഥിക്കുന്നുണ്ട്.
Post Your Comments