BollywoodLatest News

ഭക്ഷണം കഴിക്കുമ്പോഴാണ് ഞങ്ങൾ എല്ലാം മറന്ന് സംസാരിക്കുന്നത് ;സ്വകാര്യ ജീവിതത്തെക്കുറിച്ച് സണ്ണി ലിയോൺ

ബോളിവുഡ് താരം സണ്ണി ലിയോണ്‍ എന്നും ആരാധകരുടെ പ്രിയതാരമാണ്.സണ്ണി തന്റെ വ്യക്തി ജീവിതത്തില്‍ ചെയ്തിട്ടുള്ള കാര്യങ്ങളൊക്കെ പലരും അഭിമാനത്തോടെയാണ് നോക്കികണ്ടിട്ടുള്ളത്.

സണ്ണിയും ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറും ചേര്‍ന്ന്‍ നിഷ എന്ന അനാഥ പെണ്‍കുട്ടിയെ ദത്തെടുത്തതും വാടക ഗര്‍ഭത്തിലൂടെ സ്വന്തം രക്തത്തില്‍ രണ്ട് ഇരട്ടകുട്ടികള്‍ക്ക് ജന്മം കൊടുത്തതുമെല്ലാം വരത്തകളായിരുന്നു.ഇപ്പോള്‍ കുടുംബത്തോടൊപ്പം വളരെ സന്തോഷത്തിലാണ് തനെന്ന്‍ പറഞ്ഞിരിക്കുകയാണ് സണ്ണി.

Read also:ഇത്തരം സംശയങ്ങള്‍ക്ക് ഇനി സണ്ണി ലിയോണ്‍ മറുപടി പറയും

സിനിമ ജീവിതവും സ്വകാര്യജീവിതവും എപ്പോഴും വേര്‍തിരിച്ചു കാണാനാണ് തനിക്കിഷ്ടമെന്ന് താരം പറഞ്ഞു.താനും ഭര്‍ത്താവും എപ്പോഴും തിരക്കിലാണ്,എന്നാല്‍ രാത്രിയില്‍ ഭക്ഷണം കഴിക്കുമ്പോള്‍ ഞങ്ങള്‍ രണ്ടുപേരും ഫോണുകള്‍ ഓഫ്‌ ചെയ്ത് വെച്ച് തുറന്ന് സംസാരിക്കും.

ജീവിതത്തില്‍ ഉയര്‍ച്ചയും താഴ്ചയും ഉണ്ടാകും എന്നാല്‍ അവയൊക്കെ തരണം ചെയ്യുകയാണ് വേണ്ടത്.നല്ലൊരു പങ്കാളി കൂട്ടിനുണ്ടെങ്കില്‍ പിന്നെ ടെന്‍ഷന്‍ ആകാന്‍ ഒന്നുമില്ല.എന്തായാലും ഞാന്‍ എന്റെ ജീവിതം സന്തോഷത്തോടെ മുമ്പോട്ട് കൊണ്ടുപോവുകയാണെന്നും സണ്ണി പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button