ഒരിക്കല്‍ റഷ്യയില്‍ എത്തിയപ്പോള്‍ തന്നെ നാട് കടത്തിയിരുന്നുവെന്ന് നടന് ആന്റണി വര്‍ഗീസ്. ജോര്‍ജിയയില്‍ വച്ചാണ് സംഭവം നടന്നത്. പാസ്പോര്‍ട്ടും വിസയുമെല്ലാം ശരിയായിരുന്നുവെങ്കിലും കൂടുതലൊന്നും പറയാതെ തന്നെ മടക്കി അയക്കുകയാണ് ഉണ്ടായതെന്നും അദ്ദേഹം ഒരു യൂട്യുബ് ചാനലിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
വിദേശയാത്രകളുടെ ഭാഗമായാണ് ജോര്‍ജിയയില്‍ പോയത്. പക്ഷെ താടിയും മുടിയും നീട്ടി വളര്‍ത്തിയ തീവ്രവാദി എന്ന നിലയിലാണ് അധികൃതര്‍ തന്നോട് പെരുമാറിയതെന്നും ആന്റണി വര്‍ഗീസ് കൂട്ടി ചേര്‍ത്തു.
അങ്കമാലി ഡയറീസിനു ശേഷം ആന്റണി വര്‍ഗീസ് നായകനാകുന്ന സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ മാര്‍ച്ച് അവസാനം റിലീസ് ചെയ്യും. ബി ഉണ്ണികൃഷ്ണന് ആദ്യമായി നിര്‍മാണവും വിതരണവും നടത്തുന്ന സിനിമ സംവിധാനം ചെയ്തത് ടിനു പാപ്പച്ചനാണ്.
Post Your Comments