ബോളിവുഡിലെ താര സുന്ദരി സുസ്മിത സെൻ പ്രായം നാൽപത്തിരണ്ടായിട്ടും വിവാഹം കഴിക്കാത്തതെന്തായിരിക്കും എന്നാലോചിക്കുന്ന ആരാധകർക്ക് ഒരു സന്തോഷ വാർത്ത. താരം തന്റെ സ്വപ്നങ്ങളിലെ രാജകുമാരനെ കണ്ടെത്തി എന്നാണ് ഗോസിപ്പ് കോളങ്ങളിലെ ചർച്ച.
ഫിറ്റ്നസ് വിഡിയോകളും പോസ്റ്റുകളും ധാരാളം പങ്കുവയ്ക്കുന്ന താര സുന്ദരിയുടെ ഒരു പോസ്റ്റാണ് ഇപ്പോൾ സുസ്മിതയുടെ പ്രണയ വാർത്തയ്ക്ക് പിന്നിൽ. തന്റെ പ്രണയജീവിതത്തെക്കുറിച്ചു പറയാതെ പറയുന്ന പോസ്റ്റായിരുന്നു അത്. കംപ്ലീറ്റ്ലി യുവേഴ്സ് എന്ന ഹാഷ്ടാഗോടെ ഒരു ക്വോട്ട് ആയിരുന്നു സുസ്മിത പോസ്റ്റ് ചെയ്തത്– ”ഞാൻ എന്റെ മറുപാതിയെ തിരയുന്നില്ല, കാരണം ഞാൻ പകുതിയല്ല” . ഈ പോസ്റ്റാണ് ആരാധകർക്കിടയിൽ സംശയം ജനിപ്പിച്ചത്. അതോടെ സിനിമാ ലോകത്തെ വിവാഹ മാമാങ്കം ഇനി സുസ്മിതയുടേതായിരിക്കുമോ എന്ന അടക്കം പറച്ചിലുകൾ ബിടൗൺ ലോകത്ത് തുടങ്ങിക്കഴിഞ്ഞു.
ദിലീപിനെ തകർക്കാൻ ഗൂഢ ശ്രമം; വാട്സ് ആപ് സന്ദേശങ്ങൾ പുറത്തുവിട്ട് ദിലീപ് ഓണ്‍ലൈന്‍
Post Your Comments