BollywoodGeneralLatest NewsMovie Gossips

തന്നേ ചതിച്ച താര കാമുകിമാരെ കുറിച്ച് ഷാഹിദ് കപൂര്‍

പ്രണയ നായകനായാണ് ഷാഹിദ് കപൂര്‍ സിനിമ ജീവിതം ആരംഭിച്ചത്. അടുത്ത കാലം വരെ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു നിന്ന അദ്ദേഹത്തിന്‍റെ പേര് ചില സിനിമ നടിമാരുമായി ചേര്‍ത്തും പ്രചരിച്ചിരുന്നു. എന്നാല്‍ ഡല്‍ഹി സ്വദേശിനിയായ മിറ രാജ്പുത്ത് എന്നാ വിദ്യാര്‍ഥിനിയെ വിവാഹം കഴിച്ച് കുടുംബസ്ഥനായതോടെ ഷാഹിദ് ആളാകെ മാറി. അടുത്തിടെ ഭാര്യ മിറയോടൊപ്പം ഒരു ചാനല്‍ പരിപാടിയില്‍ പങ്കെടുക്കവേ ഷാഹിദ് കപൂര്‍ മുന്‍കാല പ്രണയങ്ങളെ കുറിച്ച് മനസ് തുറന്നു.

ഷാഹിദിന്‍റെ പ്രണയങ്ങളെ കുറിച്ച് അവതാരിക ചോദിച്ചപ്പോള്‍ മിറ ഇടപെട്ടു. എത്ര പേര്‍ ചതിച്ചിട്ടുണ്ടെന്ന് അവര്‍ ചോദിച്ചപ്പോള്‍ ഷാഹിദ് ഇങ്ങനെ പറഞ്ഞു,

“ഒരാള്‍ എന്നെ ചതിച്ചതാണ്. പക്ഷെ മറ്റേയാളെ കുറിച്ച് എനിക്ക് നേരത്തെ സംശയങ്ങളുണ്ടായിരുന്നു” നടന്‍ പറഞ്ഞു. പക്ഷെ കാമുകിമാരുടെ പേര് വെളിപ്പെടുത്താന്‍ അദ്ദേഹം തയാറായില്ല.

കരീന കപൂറുമായുള്ള ഷാഹിദിന്‍റെ പ്രണയം വിവാഹത്തിന്‍റെ വക്കോളമെത്തിയതാണ്. പക്ഷെ പിന്നീട് എന്തോ കാരണത്താല്‍ നടി വിവാഹത്തില്‍ നിന്ന് പിന്മാറി. വിദ്യാ ബാലനായിരുന്നു ഷാഹിദ് കപൂറിന്‍റെ മറ്റൊരു കാമുകി. പക്ഷെ ആ ബന്ധവും പിന്നീട് തകര്‍ന്നു.

shortlink

Related Articles

Post Your Comments


Back to top button