സിനിമാ ലോകത്ത് നടിമാർ മാത്രമല്ല നടന്മാരും ചൂഷണത്തിന് ഇരയാകുന്നുണ്ട്. അത്തരം ഒരു സംഭവം വെളിപ്പെടുത്തുകയാണ് ബോളിവുഡ് താരം രണ്‍വീര്‍ സിങ്. ഒരു ദേശീയ മാധ്യമം സംഘടിപ്പിക്കുന്ന സമ്മിറ്റിലാണ് രണ്‍വീറിന്റെ വെളിപ്പെടുത്തല്‍.
പ്രശസ്തമായ ഒരു ജിംനേഷ്യത്തില്‍ വച്ചുണ്ടായ അനുഭവമാണ് താരം പങ്കുവച്ചത്. രണ്‍വീറിന്റെ വാക്കുകൾ ഇങ്ങനെ .. ‘കുളിമുറിയില്‍ നിന്ന് തൊട്ടടുത്തുള്ള ഡ്രസ്സിംഗ് റൂമിലേക്ക് മാറുകയായിരുന്നു. ഞാന്‍ നഗ്നനായിരുന്നു. പെട്ടന്നാണ് ഞാന്‍ ശ്രദ്ധിച്ചത് ഒരാള്‍ ഒളിച്ചു നിന്ന് എന്റെ വീഡിയോ എടുക്കുന്നു. ഞാന്‍ കണ്ടു എന്ന് ഉറപ്പായപ്പോള്‍ അയാള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. ആദ്യം തരിച്ചു നിന്നു. പിന്നീട് മനസ്സാന്നിധ്യം വീണ്ടെടുത്തു. ഓടിച്ചെന്ന് മൊബൈല്‍ തട്ടിപ്പറച്ച് അതിലെ വീഡിയോകള്‍ എല്ലാം നീക്കം ചെയ്തു. അങ്ങനെ ചെയ്തില്ലായിരുന്നു എങ്കില്‍ ഒരിക്കല്‍ ഞാനും തരംഗമാകുമായിരുന്നു.’
Post Your Comments