സിനിമയിൽ സ്ത്രീകൾ നിരവധി ചൂഷങ്ങൾക്ക് വിധേയയാകാറുണ്ടെന്നും താനും അത്തരം ചൂഷണങ്ങളിൽ പലപ്പോഴും വിധേയ ആയിട്ടുണ്ടെന്നു നടി രാധിക പറയുന്നു. തെലുങ്ക് സിനിമയിൽ നിന്നും മുതിർന്ന ഒരു നടന്റെ പ്രവർത്തിയിൽ ദേഷ്യം തോന്നി തല്ലിയ കാര്യം രാധിക വെളിപ്പെടുത്തിയത് കഴിഞ്ഞ ദിവസമാണ്. ഇപ്പോൾ മറ്റൊരു വിവാദ വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് താരം.
ഒരു സിനിമയുടെ ഓഡിഷന് വേണ്ടി തനിക്ക് ഫോണ്‍ സെക്സില്‍ ഏര്‍പ്പെടേണ്ടി വന്നിട്ടുണ്ടെന്ന് താരം പറയുന്നു. ഒരു ചാനല്‍ പരിപാടിക്കിടയിലാണ് രാധികയുടെ ഈ വെളിപ്പെടുത്തല്‍. ‘ദേവ് ഡി’ എന്ന അനുരാഗ് കശ്യപ് ചിത്രത്തിന്റെ ഓഡിഷന് വേണ്ടിയാണ് രാധികയ്ക്ക് ഫോണ്‍ സെക്സില്‍ ഏര്‍പെടേണ്ടി വന്നത്. ആ സമയത്ത് പുനെയിലായിരുന്നു താരം. ആ സംഭവത്തിനു ശേഷം തനിക്ക് അങ്ങനെയൊന്ന് വേണ്ടി വന്നിട്ടില്ലെന്ന് രാധിക വെളിപ്പെടുത്തി.
2009ല്‍ പുറത്തിറങ്ങിയ അനുരാഗ് കശ്യപ് ചിത്രം ദേവ് ഡി യില്‍ അഭയ് ഡിയോള്‍, മാഹി ഗില്‍, കല്‍ക്കി കൊച്ച്ലിന്‍ എന്നിവരായിരുന്നു മുഖ്യ കഥാപാത്ര ങ്ങളായെത്തിയത്.
“ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്തോളൂ പക്ഷേ” ; കീര്‍ത്തിയോട് അമ്മ മേനക പറഞ്ഞതിങ്ങനെ!
Post Your Comments