പ്രണവ് മോഹന്‍ലാല്‍ നായകനായ ആദി ഇപ്പോഴും നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ്. ചടുലവും തന്മയത്വം നിറഞ്ഞതുമായ പ്രകടനത്തിലൂടെ ലക്ഷകണക്കിന് ആരാധകരെയാണ് താരപുത്രന് തുടക്കത്തിലേ നേടിയെടുത്തത്.
സിനിമയില്‍ അഭിനയിക്കാന്‍ വിവിധ കോണുകളില്‍ നിന്ന് ഏറെ നാളായി സമ്മര്‍ദ്ദമുണ്ടായിരുന്നെങ്കിലും പ്രണവ് ഇത്രയും കാലം അതില്‍ നിന്നെല്ലാം മാറി നടക്കുകയായിരുന്നു. ജിത്തു ജോസഫിന്റെ സംവിധാന സഹായിയായി ലൈഫ് ഓഫ് ജോസൂട്ടിയിലൂടെയാണ് പ്രണവ് സിനിമയിലേക്ക് രണ്ടാം വരവ് നടത്തിയത്. പിന്നീട് കമലാഹാസന് നായകനായ പാപനാശത്തിലും അദ്ദേഹം സഹ സംവിധായകനായി പ്രവര്‍ത്തിച്ചു. അപ്പോഴും മകന് ക്യാമറയ്ക്ക് മുന്നിലെത്തണമെന്നാണ് മോഹന്‍ലാലും സുചിത്രയും ആഗ്രഹിച്ചത്. അതിനായി ആന്റണി പെരുമ്പാവൂര്‍ ഏറെ പാടുപെട്ടെങ്കിലും പ്രണവ് ആദ്യമൊന്നും വഴങ്ങിയില്ല. അപ്പോഴാണ് അദ്ദേഹത്തിന് യോജിക്കുന്ന നല്ലൊരു കഥയുമായി ജിത്തു ജോസഫ് വരുന്നത്.
ആന്റണി പെരുമ്പാവൂര്‍ പിന്നെയൊന്നും ആലോചിച്ചില്ല. ഒരു കോടി രൂപ പ്രതിഫലം നല്‍കാമെന്ന് മോഹന്‍ലാലിന്റെ സാന്നിദ്ധ്യത്തില്‍ അദ്ദേഹം പ്രണവിനോട് പറഞ്ഞു. പ്രണവ് മറുത്തെന്തെങ്കിലും പറയുന്നതിന് മുമ്പേ ലാലിന്റെ അമ്മയെ കൊണ്ട് ഒരു ലക്ഷം രൂപയുടെ ചെക്ക് അഡ്വാന്‍സായി കൊടുക്കുകയും ചെയ്തു. ആദിയിലെ മാസ്മരിക പ്രകടനം വഴി അച്ഛന്റെ താര സിംഹാസനത്തിന് താന്‍ അര്‍ഹനാണെന്ന് പ്രണവ് തെളിയിച്ചിരുന്നു. ഒരു കോടി രൂപയാണ് ആദ്യ സിനിമയില്‍ നിന്ന് പ്രതിഫലമായി അദ്ദേഹം കൈപറ്റിയത്.
Post Your Comments