CinemaGeneralIndian CinemaLatest NewsMollywoodNEWSWOODs

മകളെ സിനിമയ്ക്ക് വിടുന്നോ ഇല്ലയോ എന്നത് തന്‍റെ സ്വകാര്യതയാണ്; വിവാദങ്ങൾക്ക് മറുപടിയുമായി നടൻ നിയാസ്

ഒരു പ്രമുഖ ചാനലിൽ നൽകിയ അഭിമുഖത്തിൽ തന്‍റെ മകളെ കൂട്ടുകാരികള്‍ക്കൊപ്പം സിനിമയ്ക്ക് വിടാനാവില്ലഎന്ന് നടൻ നിയാസ് ബക്കർ പറഞ്ഞത് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുകയാണ്. ഒരു കലാകാരനാണ് ഇങ്ങനെ പറഞ്ഞതിനെ എതിർത്തും അനുകൂലിച്ചും ചർച്ചകൾ പുരോഗമിക്കുമ്പോൾ തന്റെ നിലപാട് വ്യക്തമാക്കി നിയാസ് വീണ്ടും എത്തുകയാണ്. ഫേസ് ബുക്ക് പോസ്റ്റിൽ ഒരു വീഡിയോയിലൂടെയാണ് നിയാസ് എന്തുകൊണ്ട് താൻ അങ്ങനെ അഭിപ്രായപ്പെട്ടു വെന്നു വ്യക്തമാക്കുന്നത്.

വിവാദത്തെപ്പറ്റി നിയാസ് ബക്കറിന്‍റെ വാക്കുകൾ ഇങ്ങനെ …”കുറച്ചുദിവസം മുമ്പ് ഞാന്‍ കൈരളി ടിവിയിലെ ജെ ബി ജംഗ്ഷന്‍ എന്ന പരിപാടിയില്‍ പങ്കെടുത്തിരുന്നു. അതില്‍ എന്‍റെ മകള്‍ എന്നോടൊരു ചോദ്യം ചോദിക്കുകയും ഞാന്‍ അതിന് ഉത്തരം പറയുകയും ചെയ്തത് വലിയൊരു വിവാദമായി മാറിയിരിക്കുകയാണ് സോഷ്യല്‍ മീഡിയയില്‍. എന്‍റെ മകളെ അവളുടെ കൂട്ടുകാരികള്‍ക്കൊപ്പം സിനിമയ്ക്ക് വിടാത്തത് എന്തുകൊണ്ടാണ് എന്നായിരുന്നു ചോദ്യം. ഞാന്‍ അതിന് കൃത്യമായ ഉത്തരം നല്‍കുകയും ചെയ്തു. ഞാന്‍ ഒരു കലാകാരനാണെങ്കിലും എന്‍റെ കുടുംബം ഒരു ഓര്‍ത്തഡോക്സ് കുടുംബമാണ്. രക്ഷിതാക്കള്‍ ആരുമില്ലാതെ പെണ്‍കുട്ടികള്‍ മാത്രമായി തിയേറ്ററില്‍ പോയി സിനിമ കാണുന്നത് ഇഷ്ടപ്പെടുന്ന ഒരു കുടുംബമല്ല എന്‍റേത്.

ഞാനും എന്‍റെ പിതാവും എന്‍റെ അനുജനുമെല്ലാം സിനിമാ മേഖലയില്‍ ഉള്ളവരാണ്. എല്ലാ സിനിമകളും കുടുംബത്തോടൊപ്പം തിയേറ്ററില്‍ പോയി ഞങ്ങള്‍ കാണാറുണ്ട്. അതിന് ശേഷം വീണ്ടും കൂട്ടുകാരികള്‍ക്കൊപ്പം പോകണം എന്ന് പറയുമ്പോള്‍ അതിനെ പ്രോത്സാഹിപ്പിക്കാന്‍ എനിക്ക് കഴിയില്ല. എന്‍റെ ഫാമിലിക്ക് അത് ഇഷ്ടമല്ല എന്നതാണ് കാരണം. എന്‍റെ ഉമ്മയെയാണ് അക്കാര്യത്തില്‍ ഞാന്‍ ഏറ്റവും ഭയപ്പെടുന്നത്.

എന്‍റെ മകളെ സിനിമയ്ക്ക് വിടുന്നോ ഇല്ലയോ എന്ന കാര്യം എന്‍റെ സ്വകാര്യതയാണ്. അത് വലിയ വാര്‍ത്തയാക്കേണ്ട കാര്യമല്ല. പത്രമോ ടി വി ചാനലോ പോലെ വലിയ വാര്‍ത്താമാധ്യമം തന്നെയാണ് സോഷ്യല്‍ മീഡിയ. ഒരു നടന്‍ അയാളുടെ മകളെ സിനിമയ്ക്ക് വിടുന്നോ ഇല്ലയോ എന്നതൊക്കെ വാര്‍ത്തയാക്കി സൃഷ്ടിച്ച്‌ ആളുകളുടെ ചിന്തയെ മലിനപ്പെടുത്തുന്നത് അത്ര നല്ല കാര്യമല്ല. അത് വളരെ മോശമായ കാര്യമാണ്.”

 

shortlink

Related Articles

Post Your Comments


Back to top button