CinemaGeneralLatest NewsMollywood

താരാരാധന ആകാം; പക്ഷെ അധികമായാല്‍ ആപത്താണെന്ന് മഞ്ജു വാര്യര്‍

ഏതെങ്കിലും വ്യക്തിയെ റോള്‍ മോഡലായി കാണുന്നതില്‍ തെറ്റില്ലെന്ന് മഞ്ജു വാര്യര്‍. ഒരാള്‍ ചെയ്ത നല്ല കാര്യങ്ങളുടെ പേരില്‍ അയാളില്‍ നിന്ന് പ്രചോദനം സ്വീകരിക്കുന്നതും അയാളെ മാതൃകയാക്കുന്നതും സ്വാഭാവികമാണ്. പക്ഷെ താരാരാധന മാത്രമല്ല, എന്തും അധികമായാല്‍ ആപത്താണെന്നും നടി പറയുന്നു. ഒരു ഇംഗ്ലിഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മഞ്ജു വാര്യര്‍ സിനിമാ കാര്യങ്ങളെ കുറിച്ച് മനസ് തുറന്നത്.

താന്‍ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്‍റെയും ആരാധികയാണെന്ന് പറയാനും അവര്‍ മടിച്ചില്ല. ഒരു സിനിമ എടുക്കുന്നതിന്‍റെ കഷ്ടപാട് എനിക്ക് നന്നായറിയാം. അതുപോലെ തന്നെ ലാലേട്ടന്‍റെയും മമ്മുക്കയുടെയും കഴിവുകളും. ഇരുവരെയും തമ്മില്‍ താരതമ്യം ചെയ്യാന്‍ പറ്റില്ല. മലയാള സിനിമയുടെ നെടുംതൂണുകളായ അവര്‍ ഇക്കാലമത്രയും നിന്നത് കഴിവും സിനിമയോടുള്ള അര്‍പ്പണവും കൊണ്ടാണ്. മഞ്ജു പറയുന്നു.

ഫാന്‍സ്‌ അസോസിയേഷനുകള്‍ക്കിടയിലുള്ള അനാരോഗ്യ മത്സരം ഒഴിവാക്കണമെന്നാണ് നടിയുടെ പക്ഷം. മമ്മുക്കയും ലാലേട്ടനും ജീവിതത്തില്‍ അടുത്ത സുഹൃത്തുക്കളാണ്. അപ്പോള്‍ അവരുടെ ആരാധകരും അങ്ങനെയാവണം. എല്ലാവരും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുന്നതാണ് സിനിമയ്ക്ക് നല്ലതെന്നും മഞ്ജു വാര്യര്‍ ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments


Back to top button