ആന്ധ്ര പ്രദേശ് മുന്‍ മുഖ്യമന്ത്രിയായ വൈ എസ് രാജശേഖര റെഡ്ഡിയുടെ ജീവിതത്തെ ആസ്പദമാക്കിയെടുക്കുന്ന ബിഗ് ബഡ്ജറ്റ് സിനിമയില്‍ മമ്മൂട്ടി നായകനാകും. സംവിധായകന്‍ മഹി രാഘവ് വാര്‍ത്ത സ്ഥിതീകരിച്ചു. യാത്ര എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ നയന്‍താരയാണ് നായിക.
It’s Truly an HONOUR sir. Humbled and Grateful for the opportunity ? @mammukka @70mmEntertains @Vijay70mm @devireddyshashi @SabbaniRamakri1 @sivameka @RakeshMahankali #yatra#YSR pic.twitter.com/s03X6NULNr
— Mahi Vraghav (@MahiVraghav) March 21, 2018
1999 മുതല്‍ 2004 വരെയുള്ള വൈ എസ് ആറിന്‍റെ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങളാണ് സിനിമയില്‍ കാണിക്കുക. വൈ എസ് ആറിന്‍റെ മകന്‍ വൈ എസ് ജഗമോഹന്‍ റെഡ്ഡി നേരത്തെ സിനിമയ്ക്ക് എല്ലാ പിന്തുണയും പ്രഖ്യാപിച്ചിരുന്നു. മുപ്പത് കോടി രൂപയാണ് യാത്രയുടെ ബഡ്ജറ്റ്. 2004ല്‍ വൈ എസ് ആര്‍ സംസ്ഥാനത്തുടനീളം നടത്തിയ പദയാത്ര ചിത്രത്തിന്‍റെ പ്രധാന ഭാഗമായത് കൊണ്ടാണ് സിനിമയ്ക്ക് യാത്ര എന്ന് പേരിട്ടത്.
സ്വാതികിരണം, റെയില്‍വേ കൂലി, സൂര്യപുത്രുലു എന്നി ചിത്രങ്ങള്‍ കഴിഞ്ഞ് 22 വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി അഭിനയിക്കുന്ന തെലുങ്ക് സിനിമയാണ് ഇത്. 1998ല്‍ ചെയ്ത റെയില്‍വേ കൂലിയാണ് അദ്ദേഹം അവസാനമായി തെലുങ്കില്‍ ചെയ്ത ചിത്രം.
Post Your Comments