ദുബായിലെ പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനും മലയാളിയുമായ അഷ്റഫ് താമരശ്ശേരിയുടെ ജീവിതം വെള്ളിത്തിരയിലേക്ക്. മമ്മൂട്ടിയാണ് അഷ്റഫ് താമരശ്ശേരിയായി അഭിനയിക്കുക. നടനും മിമിക്രി താരവുമായ ടിനി ടോം തിരക്കഥ എഴുതുന്ന സിനിമയില്‍ സൗബിന് താഹിര്‍, ഹരീഷ് കണാരന് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങള്‍ ചെയ്യുന്നത്.
അഷ്റഫ് താമരശ്ശേരി കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലമായി പ്രവാസലോകത്തെ നിറ സാന്നിദ്ധ്യമാണ്. സാമൂഹ്യപ്രവര്‍ത്തനങ്ങളുടെ പേരില്‍ അദ്ദേഹത്തിന് നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. മരിച്ചവര്‍ക്ക് വേണ്ടിയുള്ള അഷ്റഫ് താമരശ്ശേരിയുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപകമായ പ്രശംസയ്ക്കും പാത്രമായിട്ടുണ്ട്. ഇതിനകം രണ്ടായിരത്തിലേറെ മൃതദേഹങ്ങളാണ് അദ്ദേഹം യുഎഇയില്‍ നിന്ന് നാട്ടില്‍ ബന്ധുമിത്രാദികളുടെ അടുത്തെത്തിച്ചത്. ഏറ്റെടുക്കാനാളില്ലാത്ത മൃതദേഹങ്ങള്‍ ഗള്‍ഫില്‍ തന്നെ അടക്കാനും അദ്ദേഹം മുന്‍കയ്യെടുത്തു. ദുബായില്‍ വച്ച് മരണപ്പെട്ട നടി ശ്രീദേവിയുടെ മൃതദേഹം ഏറ്റെടുത്തത് വഴിയാണ് അഷ്റഫ് താമരശ്ശേരി ഏറ്റവും ഒടുവില്‍ മാധ്യമ ശ്രദ്ധയില്‍ വന്നത്.
ഒരു പ്രമുഖ സംവിധായകനായിരിക്കും സിനിമ ഒരുക്കുക. തിരക്കഥ രചന അവസാന ഘട്ടത്തിലാണെന്നും മറ്റ് അഭിനേതാക്കളുടെ കാര്യത്തില്‍ തിരുമാനമായിട്ടില്ലെന്നും ടിനി ടോം പറഞ്ഞു.
Post Your Comments