ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ ദൃശ്യ വിസ്മയവുമായി ആമിര്‍ ഖാന് വരുകയാണ്. മഹാഭാരതത്തെ അധിഷ്ഠിതമാക്കിയെടുക്കുന്ന സിനിമ നടന്റെ സ്വപ്ന പദ്ധതിയായാണ് ഒരുക്കുക. ആയിരം കോടി രൂപ മുതല്‍മുടക്ക് പ്രതിക്ഷിക്കുന്ന ചിത്രം നിര്‍മിക്കുന്നത് സാക്ഷാല്‍ മുകേഷ് അംബാനിയാണ്.
ഹോളിവുഡ് സിനിമകളോട് കിട പിടക്കുന്ന രീതിയില്‍ മഹാഭാരതം വെള്ളിത്തിരയില്‍ എത്തിക്കണം എന്നാണ് ആമിറിന്റെ ആഗ്രഹം. പല ഭാഗങ്ങളായി എടുക്കാന്‍ ഉദ്ദേശിക്കുന്ന ഈ ചിത്രത്തിന് വേണ്ടി മുകേഷ് അംബാനി ഒരു ചലച്ചിത്ര നിര്‍മാണ കമ്പനിക്ക് രൂപം കൊടുക്കുമെന്നും അറിയുന്നു.
ഇപ്പോള്‍ ചിത്രീകരണം നടന്നു കൊണ്ടിരിക്കുന്ന തഗ്സ് ഓഫ് ഹിന്ദുസ്ഥാന്‍ ശേഷമായിരിക്കും ആമിര്‍ മഹാഭാരതത്തിലേക്ക് കടക്കുക.
എംടിയുടെ രണ്ടാമൂഴത്തെ ആസ്പദമാക്കിയെടുക്കുന്ന മഹാഭാരത് ആണ് സമാനമായ പ്രമേയവുമായി വരുന്ന മറ്റൊരു സിനിമ. മോഹന്‍ലാല്‍ ഭീമനായി വേഷമിടുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ വര്‍ഷം അവസാനം തുടങ്ങും. ആയിരം കോടി ചെലവില്‍ നിര്‍മിക്കുന്ന സിനിമയ്ക്ക് വേണ്ടി പ്രമുഖ വ്യവസായിയായ ഡോ. ബി ആര് ഷെട്ടിയാണ് പണം മുടക്കുന്നത്. രണ്ടാമൂഴത്തില്‍ അഭിനയിക്കാന്‍ നേരത്തെ ആമിര്‍ ഖാന് താല്പര്യം പ്രകടിപ്പിച്ചിരുന്നു.
Post Your Comments