ദിലീപ് നായകനായി എത്തിയ കിംഗ് ലയർ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പരിചിതയായ നടിയാണ് നടാഷ. മുൻ മിസ് ഇന്ത്യയും മോഡലുമായ നടാഷ സൂരിയ്ക്ക് ബന്‍ജി ജംപിങ്ങിനിടെ സാരമായ പരിക്കേറ്റു.
ഇന്തോനേഷ്യയില്‍ ഒരു ഉദ്ഘാടന ചടങ്ങിന് പോയതായിരുന്നു താരം. സാഹസിക പ്രവര്‍ത്തികളില്‍ താല്പര്യമുള്ള നടാഷ ചടങ്ങുകള്‍ക്ക് ശേഷം ബന്‍ജീ ജംപിങില്‍ പങ്കെടുത്തു. എന്നാല്‍ നടാഷ ചാടിയതും കാലില്‍ കെട്ടിയിരുന്ന കയര്‍ പൊട്ടി നേരെ വെള്ളത്തിലേക്ക് തലകുത്തനെ വീഴുകയായിരുന്നു. തടാകത്തിലേക്ക് വീണതു കൊണ്ട് താരത്തിന് രക്ഷയായി. കൂടുതല്‍ നിരീക്ഷണത്തിനായി നടാഷയെ ഇന്തോനേഷ്യയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഒഡിഷനിൽ ഫോണ്‍ സെക്സ് ചെയ്യേണ്ടി വന്നതിനെക്കുറിച്ചു നടിയുടെ വെളിപ്പെടുത്തൽ
Post Your Comments