ഒരു കാലത്ത് ബോളിവുഡ് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു നിന്ന പ്രണയ വാര്‍ത്തയായിരുന്നു അമിതാബ് ബച്ചന്‍- രേഖ പ്രണയബന്ധം. ഇപ്പോഴിതാ നടി രേഖ ബച്ചന്‍ കുടുംബത്തിലെ അംഗമായ നടി ഐശ്വര്യ റായിയെ പ്രശംസിച്ച് കൊണ്ട് എഴുതിയ കത്താണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്.
രേഖ ഐശ്വര്യയ്ക്ക് എഴുതിയ കത്തിന്റെ ഉള്ളടക്കം ഇങ്ങനെ
“ഒരിക്കലും കെട്ടിനില്‍ക്കാത്ത ഒരു നദി പോലെയാണ് നിങ്ങള്‍. എവിടെ പോകണമെന്ന് ആശിക്കുന്നുവോ നാട്യങ്ങളില്ലാതെ അവിടേയ്ക്ക് പോകുന്നു. ഒരുക്കിവച്ച ലക്ഷ്യത്തിലെത്തുകയും ചെയ്യുന്നു. നീ പറഞ്ഞതെന്തെന്ന് ചിലപ്പോള്‍ ആളുകള്‍ മറന്നേക്കും, നീ ചെയ്തതും ആളുകള്‍ മറന്നേക്കും, പക്ഷെ നിങ്ങള്‍ അവരെ എത്ര മാത്രം സ്പര്‍ശിച്ചിരിക്കുന്നുവെന്നുളളത്
അവര്‍ ഒരിക്കലും മറക്കില്ല.
ധൈര്യമാണ് എല്ലാ ഗുണങ്ങളിലും ഏറ്റവും പ്രധാനമെന്നതിന് ജീവിച്ചിരിക്കുന്ന ഉദാഹരണമാണ് നീ. കാരണം ധൈര്യമില്ലെങ്കില്‍, നിങ്ങള്‍ക്ക് തുടര്‍ച്ചയായി മറ്റേതെങ്കിലും സത്പ്രവൃത്തികള്‍ ചെയ്യാന്‍ കഴിയില്ല. നിന്റെ മനഃശക്തിയും ഊര്‍ജ്ജവും നീ സംസാരിച്ച് തുടങ്ങുന്നതിന് മുന്‍പേ തന്നെ നിന്നെ പരിചയപ്പെടുത്തും. ആളുകള്‍ക്ക് നിന്നില്‍ നിന്നും കണ്ണെടുക്കാന്‍ തോന്നാത്ത വിധം ഭംഗിയായി നീ അത് ചെയ്തു. നമ്മള്‍ എടുക്കുന്ന ശ്വാസത്തിന്റെ കണക്കനുസരിച്ചല്ല ജീവിതം അളക്കുന്നത് മറിച്ച് നമ്മള്‍ ശ്വാസമെടുക്കുന്ന നിമിഷങ്ങളെ വച്ചാണ്. രേഖ കത്തില്‍ വിശദീകരിക്കുന്നു.”
കടപ്പാട് ; ഫെമിന മാസിക
Post Your Comments