CinemaGeneralIndian CinemaLatest NewsMollywoodNEWSWOODs

ദിലീപിനെ തകർക്കാൻ ഗൂഢ ശ്രമം; വാട്സ് ആപ് സന്ദേശങ്ങൾ പുറത്തുവിട്ട് ദിലീപ് ഓണ്‍ലൈന്‍

നടൻ ദിലീപിനെ തകർക്കാൻ നീക്കം നടക്കുന്നതായി ആരോപണം. പ്രദർശന ത്തിനെത്തിയ പുതിയ ചിത്രങ്ങളെ മോശം പ്രതിച്ഛായ സൃഷ്ടിച്ച്‌ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് വ്യക്തമാക്കുന്ന ചില വാട്സ് ആപ് സന്ദേശങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ദിലീപ് ഫാന്‍സിന്റെ പേരിലാണ് സന്ദേശങ്ങളുടെ സ്ക്രീന്‍ഷോട്ടുകള്‍ പ്രചരിക്കുന്നത്. എന്നാല്‍ ഈ സംഭവവുമായി തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്നും ദിലീപ് എന്ന വ്യക്തിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരുടെ പുതിയ തന്ത്രമാണിതെന്നും ദിലീപ് ഓണ്‍ലൈന്‍ വ്യക്തമാക്കി. ദിലീപ് ഓണ്‍ലൈന്‍ ഫേസ്ബുക്ക് പേജിലാണ് വിശദീകരണം നല്‍കിയിരിക്കുന്നത്:

പോസ്റ്റ് പൂർണ്ണ രൂപം

”ദിലീപ് എന്ന നടനും വ്യക്തിക്കുമെതിരെ, സിനിമയിലും സാമൂഹ്യമാധ്യമങ്ങളിലും അദ്ധേഹത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ അഴിഞ്ഞാടുകയാണു. വ്യാജ അക്കൗണ്ടുകള്‍ വഴി ഫെയ്സ് ബുക്കിലും വാട്ട്സാപ്പ് ഗ്രൂപ്പുകളിലും സമീപ ദിവസങ്ങളിലായ് പ്രചരിക്കുന്ന ഇതൊടൊപ്പമുള്ള സ്ക്രീന്‍ ഷോട്ടുകളുടേയും ലക്ഷ്യം ദിലീപാണെന്ന് അരിഭക്ഷണം കഴിക്കുന്ന ആര്‍ക്കും മനസ്സില്‍ ആക്കാവുന്നതേ ഉള്ളു. പ്രേക്ഷകരും ദൈവവും അദ്ധേഹത്തോടൊപ്പമുള്ളപ്പോള്‍ ഇത്തരം വ്യാജനായാട്ടുകള്‍ വിലപ്പോവില്ലെന്ന് ഇത് പടച്ചുവിട്ട എല്ലാ നല്ല അവ്ന്മാരോടും പറയട്ടെ

സ്വന്തം സിനിമ വിജയിക്കണമെങ്കില്‍ ഒരൊറ്റ വഴിയേ ഉള്ളൂ സ്വന്തം സിനിമ നല്ലതാവണം അല്ലാതെ അസൂയയും കുശുമ്ബും നെറികെട്ട മാര്‍ക്കറ്റിങ്ങും കൊണ്ട് ഇവിടെ ഒരു സിനിമയും വിജയിച്ചീട്ടില്ല. കൊതിക്കെറുവുള്ളവരോട് ഒരു പഴംചൊല്ല് പറയാം, നെല്ല് പത്തായത്തിലുണ്ടെങ്കില്‍ എലി വയനാട്ടില്‍ നിന്നുവരും.

NB – ദിലീപിന്റെ കമ്മാര സംഭവം റിലീസിനു തയ്യാറായതിനാല്‍ ഇത് പോലെ നാണംകെട്ട പലതും ഇനിയും വരും എന്നും അതിനുപിന്നില്‍ സിനിമയിലെ ചില ഉന്നതര്‍ ഉണ്ടാവുമെന്നും അറിയിച്ചു

shortlink

Related Articles

Post Your Comments


Back to top button