
അഡാറ് ലവിലെ നായിക പ്രിയാ വാര്യര്യുടെ സമയം തെളിയുന്നു. ബോളിവുഡില്‍ രണ്‍വീര്‍ സിംഗിന്റെ നായികയാകുന്നതിനു പിന്നാലെ താരത്തെ തേടി ഗംഭീര ഓഫര്‍. കോളിവുഡ് സൂപ്പര്‍ താരം സൂര്യയുടെ പുതിയ ചിത്രത്തില്‍ പ്രിയയെ പരിഗണിക്കുന്നതായാണ് പുതിയ റിപ്പോര്‍ട്ട്. ചിത്രത്തിന്റെ പ്രാരംഭ ചര്‍ച്ചകള്‍ പുരോഗമിക്കുന്ന അവസരത്തിലാണ് നായികായി പ്രിയയുടെ പേര് പറഞ്ഞു കേള്‍ക്കുന്നത്. ഉടന്‍ തന്നെ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് വിവരം.
Post Your Comments