മെര്‍സല്‍ എന്ന ചിത്രത്തിന്‍റെ വിജയത്തിന് പിന്നാലെ വിജയ്യുടെ അറുപത്തി രണ്ടാമത് ചിത്രം ഒരുങ്ങുകയാണ്. തുപ്പാക്കി, കത്തി എന്നീ ചിത്രങ്ങള്‍ ഒരുക്കിയ മുരുഗദോസ് ആണ് പുതിയ ചിത്രത്തിന്‍റെ സംവിധായകന്‍. ഇന്ന് വിക്ടോറിയ ഹാളിൽ മുരുഗദോസ് ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. ഇതിനെതിരെ വ്യാപക വിമര്‍ശനം ഉയരുകയാണ്.
തമിഴ്നാട്ടിലെ സിനിമാ സമരം മൂലം സിനിമയുടെ ഷൂട്ടിങ്ങ് ആരംഭിക്കുന്നതിന് തടസങ്ങളുണ്ടായിരുന്നു. തമിഴ് സിനിമാ നിര്‍മ്മാതാക്കളുടെ നേതൃത്വത്തിലാണ് സിനിമാ സമരം ആരംഭിച്ചിരുന്നത്. സമരത്തിന്റെ പശ്ചാത്തലത്തില്‍ പുതിയ സിനിമകളുടെ ഷൂട്ടിംഗ് നിര്‍ത്തിവെക്കണമെന്ന് സമരാനുകൂലികള്‍ ആവശ്യപ്പെ ട്ടിരുന്നു. ഇതേതുടര്‍ന്ന് നിരവധി ചിത്രങ്ങളുടെ ഷൂട്ടിംഗ് പാതിവഴിയില്‍ മുടങ്ങി യിരിക്കുകയാണ്.
എന്നാല്‍ ഈ സമരം നടക്കുന്നതിനിടയില്‍ വിജയ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചതിലാണ് ഒരു വിഭാഗം നിര്‍മ്മാതാക്കള്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയത്. നിര്‍മ്മാതാക്കളുടെ പ്രത്യേക സമിതിയുടെ അനുവാദത്തെ തുടര്‍ന്നാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചിരിക്കുന്നതെന്നാണ് വിവരം. ”വിജയ് ചിത്രത്തിന്റെ ഷൂട്ടിംഗ് വിക്ടോറിയ ഹാളിൽ നടക്കുന്നു. ഇപ്പോൾ സംഭവിക്കുന്നത് എന്താണ്. നമ്മുടെ ഐക്യം എവിടെയാണ്? ഞങ്ങളുടെ കൌൺസിലിൽ എങ്ങനെ ഒരാള്‍ക്ക് മാത്രം അനുമതി എങ്ങനെ നൽകാം? ഈ തീരുമാനം ഞാൻ ശക്തമായി എതിർക്കുന്നു” പ്രമുഖ നിര്‍മ്മാതാവ് ജെ സതീഷ് കുമാര്‍ ട്വീറ്റ് ചെയ്തു. എന്നാല്‍ ഇതിനെതിരെ നിര്‍മ്മാതാക്കളുടെ നേതൃത്വം രംഗത്തെത്തി. മൂന്നു ചിത്രങ്ങള്‍ക്ക് രണ്ടു ദിവസം ചിത്രീകരണം നടത്താന്‍ അനുമതി കൊടുത്തിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.
എ.ആര്‍ മുരുകദേസ് ഒരുക്കുന്ന ചിത്രത്തില്‍ കീര്‍ത്തി സുരേഷാണ് വിജയുടെ നായികയാവുന്നത്. എ.ആര്‍ റഹ്മാനാണ് ചിത്രത്തിന് സംഗീതം ചെയ്യുന്നത്. തമിഴ്നാട്ടിലെ പ്രമുഖ ബാനറായ സണ്‍ പിക്ചേഴ്സാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Post Your Comments