ചലച്ചിത്ര മേഖലയിലെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് ധാരാളം നായികമാർ വെളിപ്പെടുത്തിയിരുന്നു.ഇപ്പോൾ സിനിമാ പ്രവർത്തകരിൽ നിന്ന് നേരിടുന്ന ലൈംഗീക താൽപ്പര്യത്തെക്കുറിച്ച് വെളിപ്പെടുത്തുകയാണ് നായകന്മാരും.അടുത്തിടെ ബോളിവുഡിലെ യുവ നായകൻ രൺവീർ സിംഗ് ഇത്തരം ഒരു അനുഭവം പങ്കുവെച്ചിരുന്നു.
ഇപ്പോൾ ഇതേ അനുഭവം പങ്കുവെയ്ക്കുകയാണ് നടനും മോഡലുമായ കരണ്‍ താക്കര്‍.രണ്‍വീര്‍ സിങ്ങിനോട് ലൈംഗിക താത്പര്യം പ്രകടിപ്പിച്ച അതേ വ്യക്തി തന്നോടും ഇതേ താത്പര്യം പ്രകടിപ്പിച്ചുവെന്നാണ് കരണ്‍ താക്കര്‍ വെളിപ്പെടുത്തിയത് .
”ഞാന്‍ രണ്‍വീറിന്റെ അഭിമുഖം കണ്ടിരുന്നു. അപ്പോഴാണ് എന്നോടും താത്പര്യം പ്രകടിപ്പിച്ച കാസ്റ്റിങ് ഡയറക്ടറും കോ-ഓര്‍ഡിനേറ്ററുമായ അതേ വ്യക്തിയാണിതെന്ന് തിരിച്ചറിഞ്ഞത്. നിങ്ങള്‍ക്ക് കഠിനമായും സ്മാര്‍ട്ടായും ജോലി ചെയ്യാന്‍ താത്പര്യമുണ്ടോ എന്നായിരുന്നു അയാളുടെ ചോദ്യം. ഇതില്‍ രസകരമായ കാര്യം അയാള്‍ ഇപ്പോഴും സിനിമാമേഖലയിലുണ്ട്. ഇപ്പോഴും കാസ്റ്റിങ് അടക്കമുള്ള കാര്യങ്ങള്‍ ചെയ്യുന്നുണ്ട്”-കരണ്‍ പറഞ്ഞു. നമ്മൾ നല്ലവഴികൾ തെരഞ്ഞെടുക്കണമെന്നാണ് ആളുകളോട് പറയാനുള്ളതെന്നും കരൺ വ്യക്തമാക്കി
Post Your Comments