GeneralMollywoodNEWS

ഒടിയന്‍റെ സെറ്റിലെത്തിയ സത്യന്‍ അന്തിക്കാട് അത് പ്രതീക്ഷിച്ചില്ല; മോഹന്‍ലാല്‍ ഇങ്ങനെ മാറുമോ?

മോഹന്‍ലാല്‍ സിനിമയുടെ ലോക്കെഷനിലെത്തിയ സംവിധായകന്‍ സത്യന്‍ അന്തിക്കാട് ശരിക്കും അത്ഭുതപ്പെട്ടു. ഒടിയന്‍ സിനിമയുടെ ചിത്രീകരണത്തിനിടെ കുടുംബ സംവിധായകന്‍ സത്യന്‍ അന്തിക്കാട് ചിത്രത്തിന്‍റെ സെറ്റിലെത്തി. മോഹന്‍ലാലിന്റെ ലുക്ക് നേരില്‍ കണ്ടതും ശരിക്കും അമ്പരന്നിരിക്കുകയാണ് താരം. മോഹന്‍ലാലിനെ പ്രണവിന്റെ ചേട്ടനായിട്ടാണ് സത്യന്‍ അന്തിക്കാട് ഉപമിച്ചിരിക്കുന്നത്. ഫേസ്ബുക്ക് ലൈവിലെത്തിയാണ് സത്യന്‍ അന്തിക്കാട് ഒടിയന്റെ ചിത്രീകരണ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

“ഒടിയനെ പറ്റി മോഹന്‍ലാലും ശ്രീകുമാറും പറഞ്ഞപ്പോള്‍ അന്ന് തൊട്ട് ഉണ്ടായിരുന്ന താല്‍പര്യമാണ് എങ്ങനെയായിരിക്കും ഒടിയന്‍, നമ്മള്‍ കേട്ട കഥകളില്‍ നിന്നെല്ലാം വ്യത്യസ്തമായിട്ടാണ് ഒടിയന്‍ ചിത്രീകരിച്ച് കൊണ്ടിരിക്കുന്നത്. ഒടിയനെ കണ്ടു. ഒടിയനില്‍ മോഹന്‍ലാലിനെയല്ല മാണിക്യനെയാണ് കാണാന്‍ കഴിയുന്നത്. മാണിക്യന്റെ ചെറുപ്പം എന്ന് പറയുന്നത് വളരെ വളരെ യുവത്വമുള്ളതാണ്. എനിക്ക് തോന്നുന്നത് പ്രണവിന്റെ ഒരു ചേട്ടനായിട്ട് തോന്നും മോഹന്‍ലാലിനെ ഇപ്പോള്‍ കണ്ടാല്‍”- സത്യന്‍ അന്തിക്കാട്

shortlink

Related Articles

Post Your Comments


Back to top button