സിനിമാ മേഖലയില്‍ നായികമാര്‍ക്ക് നേരെ അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്നു. തെന്നിന്ത്യയിലെ ഒരു സൂപ്പര്‍ താരം തന്നോട് മോശമായി പെരുമാറിയിട്ടുണ്ടെന്നും അയാളെ താന്‍ തല്ലിയിട്ടുണ്ടെന്നും നടി രാധിക ആപ്തെ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയത് വലിയ വിവാദമായിരുന്നു. പ്രമുഖ താരങ്ങള്‍ക്ക് ജോഡിയായി അഭിനയിച്ച താരമാണ് രാധിക. അതുകൊണ്ട് തന്നെ രാധിക തല്ലിയ നടന് ആരെന്നത് സിനിമാ മേഖലയില്‍ വലിയ ചര്‍ച്ചയായി. എന്നാല്‍ ഒരു തെന്നിന്ത്യന്‍ താരത്തെയാണെന്നു തല്ലിയതെന്നു രാധിക വ്യക്തമാക്കിയതോടെ സംശയത്തില്‍ രജനി കാന്ത്, നന്ദമൂരി ബാലകൃഷ്ണ, സൂര്യ, പ്രകാശ് രാജ്, ഫഹദ് ഫാസില്‍, അജ്മല്‍ അമീര്‍ എന്നിവരുടെ പേരുകളായി.
തെറ്റ് ചെയ്യാത്തവരെ ആരോപണത്തിന്റെ പേരില്‍ ക്രൂശിക്കുന്നത് ശരിയല്ലെന്നാണ് ആരാധകരുടെ അഭിപ്രായം. അതുകൊണ്ട് തന്നെ ആ നടന്റെ പേര് വെളിപ്പെടുത്തണമെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. കഴിഞ്ഞ ദിവസം നേഹാ ധൂപികയുടെ ടോക്ക് ഷോയില്‍ പങ്കെടുത്ത താരം ഇതിനെ ക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തി. അതോടെ രാധിക തല്ലിയ സൂപ്പര്‍ താരം തെലുങ്ക് നടന് നന്ദമൂരി ബാലകൃഷ്ണയാണെന്ന് ആരാധകര്‍ ഉറപ്പിച്ചു.
രാധികയുടെ വാക്കുകള്‍ ഇങ്ങനെ… ”ഒരു തെലുങ്കു ചിത്രം അഭിനയിച്ചതിന്റെ അനുഭവം പറയാം. ഞാന്‍ സുഖമില്ലാതെ കിടക്കുന്ന രംഗമുണ്ടായിരുന്നു. സെറ്റില്‍ ഒരുപാട് പേരുണ്ടായിരുന്നു. ഞാന്‍ നേരത്തേ പറഞ്ഞ ആ നടന് എന്റെ കാലില്‍ ഇക്കിളിയാക്കി. അയാള്‍ ഒരുപാട് പ്രശസ്തനായ നടനാണ്. ഞാന്‍ പെട്ടന്ന് എഴുന്നേറ്റ് അയാളെ തല്ലി. അവിടെ മൊത്തം അണിയറ പ്രവര്‍ത്തകരും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുമെല്ലാം ഉണ്ടായിരുന്നു. ഞാന്‍ അയാളെ നോക്കി ഇനി മേലാല്‍ ആവര്‍ത്തക്കരുതെന്ന് താക്കീത് ചെയ്തു. അയാള്‍ ഞെട്ടിപ്പോയി”.
ലയണ്‍, ലെജന്‍ഡ് എന്നിങ്ങനെ രണ്ട് തെലുങ്ക് സിനിമകളില്‍ രാധിക അഭിനയിച്ചിട്ടുണ്ട്. ഇതില്‍ പ്രധാനവേഷത്തിലെത്തിയത് ബാലകൃഷ്ണയാണ്.
മാസമുറയുമായി ബന്ധപ്പെട്ട പെണ്‍കുട്ടികളുടെ തീരുമാനത്തെക്കുറിച്ച് രാധിക ആപ്തെ
Post Your Comments