സ്ത്രീകളും പുരുഷന്മാരും ഒരേ ജോലിയാണ് ചെയ്യുന്നതെങ്കിലും ഇരുവര്‍ക്കും വ്യത്യസ്ത വേതനം നല്‍കുന്നത് ഇപ്പോഴും സമൂഹത്തില്‍ നില നില്‍ക്കുന്നുണ്ട്. സിനിമ മേഖലയിലെ അവസ്ഥയും വ്യത്യസ്തമല്ല. നടിമാര്‍ക്ക് നായകന്മാരെക്കാള്‍ കുറഞ്ഞ പ്രതിഫലമാണ് പലപ്പോഴും നല്‍കുന്നത്. പല നായികമാരും അതിനെക്കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയിട്ടുണ്ട്. അഭിനയത്തിന്‍റെയും പ്രതിഫലത്തിന്‍റെയും കാര്യത്തിൽ നേരിട്ട അവഗണനകളെക്കുറിച്ച് തുറന്നു പറയുകയാണ് നടി രചന നാരായണന്‍ കുട്ടി.
പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇത് തുറന്നു പറയുന്നത്. സ്ത്രീ എന്ന നിലയിൽ നേരിട്ട അവഗണനകളെക്കുറിച്ച് ചോദിക്കുമ്പോള്‍ രചന പറയുന്നതിങ്ങനെ.. ”അത്തരത്തില്‍ അവഗണന നേരിടേണ്ടി വന്നിട്ടില്ല. പക്ഷെ അഭിനയത്തിന്‍റെ കാര്യത്തിൽ, പ്രതിഫലത്തിന്‍റെ കാര്യത്തിൽ ഉണ്ടാകാറുണ്ട്. നമ്മുടെ സമൂഹത്തില്‍ ആണ്‍ പെണ്‍ വ്യത്യാസം കുട്ടിക്കാലം മുതലെ കാണിക്കാറുണ്ട്. ഈ അടുത്ത് കണ്ട ഒരു വീഡിയോയിൽ പോലും അത്തരം വിവേചനം കണ്ടു. ഒരു വീട്ടില്‍ ആൺകുട്ടിക്കും പെൺകുട്ടിക്കും ഒരേ പോലെ ജോലി കൊടുത്തു. അവർ അത് ചെയ്തു, പക്ഷെ അവർക്ക് കിട്ടിയ സമ്മാനങ്ങളില്‍ വ്യത്യാസമുണ്ടായിരുന്നു. കുറച്ചു ചോക്ലേറ്റ് ആയിരുന്നു സമ്മാനം, പക്ഷെ അവയുടെ എണ്ണത്തില്‍ പെണ്‍കുട്ടികള്‍ക്ക് കുറവുണ്ടായിരുന്നു”.
Post Your Comments