മലയാള സിനിമയില്‍ ബാലതാരമായി എത്തിയ നടിയാണ് കീര്‍ത്തി സുരേഷ്. തിമിഴിലെ തിരക്ക് പിടിച്ച നായികയാണിപ്പോള്‍ കീര്‍ത്തി. അന്യ ഭാഷയിലേക്ക് ഓഫര്‍ വന്നപ്പോള്‍ അമ്മ മേനക സുരേഷ് കീര്‍ത്തിയെ ഉപദേശിച്ചിരുന്നു. ഗ്ലാമര്‍ വേഷങ്ങള്‍ ആകാം, പക്ഷേ വള്‍ഗറാകരുത്. അന്യഭാഷയിലേക്ക് പോകുമ്പോള്‍ നടിമാര്‍ നേരിടുന്ന ഒരു പ്രശ്നമുണ്ട്. ഗ്ലാമര്‍ വേഷങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ വള്‍ഗര്‍ വേഷങ്ങളിലേക്ക് പോകുന്നു എന്നാണ് പലരും ചിന്തിക്കുക. ഏത് വേഷം തിരഞ്ഞെടുക്കുമ്പോഴും വള്‍ഗറാകരുതെന്ന് ഞാന്‍ കീര്‍ത്തിയോട് നേരത്തെ തന്നെ പറഞ്ഞിട്ടുണ്ടെന്നും മേനക വ്യക്തമാക്കുന്നു. കംഫര്‍ട്ടബിളല്ലാത്ത വേഷങ്ങളാണെങ്കില്‍ അവള്‍ നോ പറയും. എല്ലാ കാര്യങ്ങളും അവള്‍ക്ക് മാനേജ് ചെയ്യാന്‍ പ്രയാസമില്ലെന്നും മേനക പറയുന്നു.
Post Your Comments