നടി ശോഭയും സംവിധായകന് ബാലു മഹേന്ദ്രയും തമ്മിലുള്ള പ്രണയ ബന്ധം മലയാള സിനിമയിലെ പരസ്യമായ രഹസ്യമായിരുന്നു. ബാലു മഹേന്ദ്രയുമായി വേര്‍പിരിഞ്ഞ ശോഭ ഒടുവില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. നടി ശോഭയുടെ ആത്മഹത്യ മരണമാണ് കെ.ജി ജോര്‍ജ്ജ് ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക് എന്ന പേരില്‍ സിനിമയാക്കിയത്.
കെ,ജി ജോര്‍ജ്ജിന്റെ അടുത്ത സുഹൃത്തായിരുന്ന ബാലു മഹേന്ദ്രയ്ക്ക് ഈ ചിത്രത്തോട് വിയോജിപ്പ് ഉണ്ടായിരുന്നോ എന്ന് ഒരു ടിവി അഭിമുഖത്തില്‍ കെ.ജി ജോര്‍ജ്ജിനോട് ചോദിക്കുകയുണ്ടായി.
എന്നാല്‍ അതുല്യ സംവിധായകന് കെ.ജി ജോര്‍ജ്ജ് ഒഴിഞ്ഞു മാറാതെ അതിനു മറുപടിയും നല്കി. തന്റെ ചിത്രത്തിലേക്ക് ബാലു മഹേന്ദ്രയുടെ ചിത്രത്തില്‍ ജൂനിയര്‍ ആര്ട്ടിസ്സ്റ്റുകളെ വിട്ടു തന്നിരുന്നുവെന്നും അല്ലാതെ ചിത്രം ചെയ്യുന്നതിനോട് എതിര്‍പ്പ് ഒന്നും അദ്ദേഹം പ്രകടിപ്പിച്ചില്ലെന്നും കെ.ജി ജോര്‍ജ്ജ് പറയുന്നു. ബാലു മഹേന്ദ്രയുമായുള്ള പ്രണയ ബന്ധം തകര്‍ന്നതാണ് നടി ശോഭയെ ആത്മഹത്യയിലേക്ക് നയിച്ചത്.
Post Your Comments