BollywoodLatest News

‘അവരാണ് എന്നെ ഉപേക്ഷിച്ചത് ഞാനല്ല’ ; നടിയുടെ വെളിപ്പെടുത്തൽ

ബോളിവുഡിലെ നിരന്തരം വിവാദങ്ങൾ സൃഷ്ടിക്കുന്ന താരമാണ് കങ്കണ.പുതിയ വാർത്ത താരത്തിന്റെ പ്രണയബന്ധത്തെക്കുറിച്ചാണ്.എന്ത് കാര്യമാണെങ്കിലും അത് തുറന്നുപറയാൻ താരത്തിന് ഒരു മടിയുമില്ല. ഈ അടുത്തിടെ തനിക്കുണ്ടായിരുന്ന പ്രണയബന്ധങ്ങളെപ്പറ്റി താരം ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.

കങ്കണയുടെ മുൻകാമുകനും നടനുമായ അധ്യയൻ സുമൻ നടിയെ ദുർമന്ത്രവാദിയെന്ന് വിളിച്ചത് വാർത്തയായിരുന്നു. എന്നാൽ ഇതിന് മുമ്പും ഞാൻ ദുർമന്ത്രവാദം ചെയ്യുന്നുവെന്ന് പല ബോയ് ഫ്രണ്ട്സും പറഞ്ഞിട്ടുണ്ടെന്നും അങ്ങനെ വിളിക്കുന്നതിൽ യാതൊരു പ്രശ്നവുമില്ലെന്നും താരം പറഞ്ഞു .

”പതിനാറു വയസുമുതൽ മുപ്പത്തിരണ്ട് വയസുവരെ ധാരാളം പ്രണയ ബന്ധങ്ങൾ ഉണ്ടായിട്ടുണ്ട്. എന്റെ എല്ലാ ബന്ധങ്ങളിലും കാമുകന്മാരാണ് ഉപേക്ഷിച്ച് പോകുന്നത്. എനിക്ക് ആരെയും ഒഴിവാക്കി പോവാൻ ഒരു ചാൻസ് കിട്ടിയേ ഇല്ല’.–കങ്കണ പറയുന്നു. പലപ്പോഴും ചില എക്സ് ബോയ് ഫ്രണ്ട്സ് തിരിച്ചു വരാറുണ്ട് . തിരിച്ചു വരുന്നവരെ പിന്നീട് സ്വീകരിക്കാൻ കഴിയാറില്ല. കാരണം ഞാൻ അപ്പോഴേക്കും അടുത്ത ബന്ധത്തിലേക്ക് നീങ്ങിയിട്ടുണ്ടാകും”കങ്കണ കൂട്ടിച്ചേർത്തു.

 

shortlink

Related Articles

Post Your Comments


Back to top button