ബോളിവുഡ് താര പുത്രിമാരുടെ ഇടമായി മാറിയിരിക്കുകയാണ്. സുഹാന, ജാന്‍വി തുടങ്ങിയവര്‍ അവരില്‍ ചിലര്‍ മാത്രം. എന്നാല്‍ ഇപ്പോള്‍ സിനിമ ലോകത്തെ ചര്‍ച്ച മുന്‍കാല നടി ഹേമമാലിനിയുടെ മകള്‍ ഇഷ ദിയോള്‍ വീണ്ടും അഭിനയരംഗത്തേക്ക് തിരിച്ചെത്തുന്നതാണ്.
ധൂം എന്ന ചിത്രത്തിലൂടെ പ്രേക്ഷകപ്രീതി നേടിയ ഇഷ വിവാഹത്തോടെ അഭിനയംരംഗത്തു നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു. കേക്ക് വാക്ക് എന്ന ഷോര്‍ട്ട് ഫിലിമിലൂടെയാണ് ഇഷ വീണ്ടും അഭിനയരംഗത്തെത്തുന്നത്. ചിത്രത്തില്‍ ഒരു ഷെഫിന്റെ വേഷത്തിലാണ് ഇഷ അഭിനയിക്കുന്നത്. ഹേമമാലിനിയുടെ ജീവചരിത്രം എഴുതുന്ന രാം കമാല്‍ മുഖര്‍ജിയാണ് കേക്ക് വാക്കിന്റെ കഥയെഴുതുന്നത്. ഭരത് തക്താനി എന്ന വ്യവസായിയുമായുള്ള വിവാഹത്തെത്തുടര്‍ന്ന് 2012ലാണ് ഇഷ അഭിനയരംഗത്തു നിന്ന് പിന്‍വാങ്ങിയത്.
Post Your Comments