മെഗാസ്റ്റാര്‍ മമ്മൂട്ടി- പൃഥ്വിരാജ് കൂട്ടുകെട്ടിലാണ് മുംബൈ പോലീസ് എന്ന ചിത്രം ആദ്യം പ്ലാന്‍ ചെയ്തത്. എന്നാല്‍ ചിത്രം റിലീസ് ചെയ്തപ്പോള്‍ നായകന് പൃഥിയും ജയസൂര്യയും റഹ്മാനും. അതെങ്ങനെ സംഭവിച്ചു എന്നറിയാമോ..
റോഷന് ആണ്ട്രൂസ് മുംബൈ പോലീസ് എന്ന ചിത്രം മമ്മൂട്ടി അവതരിപ്പിക്കുന്ന സുപ്പീരിയര്‍ ഓഫീസര്‍ നല്കുന്ന നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു പോലീസ് ഓഫീസറായി ആണ് പൃഥിയെയും കഥയും ആദ്യം തയ്യാറാക്കിയത്. ഈ കഥ മമ്മൂട്ടിയെ കേള്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ മമ്മൂട്ടി താത്പര്യംക് പ്രകടിപ്പിച്ചില്ല. തന്റെ കഥാപാത്രത്തിന് പ്രാധാന്യം കുറവാണെന്ന് കണ്ടാണ് മമ്മൂട്ടി ചിത്രം ഉപേക്ഷിച്ചത്. അങ്ങനെ മമ്മൂട്ടിയ്ക്കായി ഒരുക്കിയ വേഷം റഹ്മാന് ചെയ്തു.
റോഷന് ആദ്യം ഒരുക്കിയ നോട്ട്ബുക്ക് എന്ന ചിത്രത്തിലും സമാനമായ സംഭവം ഉണ്ടായിട്ടുണ്ട്. ചിത്രത്തില്‍ മമ്മൂട്ടിയ്ക്കായി ഒരു വേഷം ഉണ്ടായിരുന്നു. എന്നാല്‍ പ്രാധാന്യമില്ല എന്ന് പറഞ്ഞു ആ വേഷവും മമ്മൂട്ടി നിരസിച്ചു. നോട്ട്ബുക്കിലെ ആ വേഷം മനോഹരമാക്കിയത് സുരേഷ് ഗോപിയാണ്.
സ്വകാര്യ ചിത്രങ്ങള്‍ പുറത്തായതോടെ വിവാദത്തിലായ താരങ്ങള്‍
Post Your Comments