
ഒരുകാലത്ത് ബോളിവുഡില്‍ തിളങ്ങി നിന്നവരായിരുന്നു സൂപ്പര്‍താരം രജനീകാന്തും, ഗാനഗന്ധര്വന് യേശുദാസും. എഴുപത് കാലഘട്ടങ്ങളില്‍ നിരവധി ഹിന്ദി ആല്‍ബങ്ങളിലൂടെ തന്റെ സ്വരമാധുര്യം ഗാനശ്രോതാക്കള്ക്ക് പകര്‍ന്ന് നല്കിയ നമ്മുടെ സ്വന്തം ഗാനഗന്ധര്വന് ബോളിവുഡിലെ ശ്രദ്ധേയ സാന്നിധ്യമായിരുന്നു. 1971-ല്‍ പുറത്തിറങ്ങിയ ‘ജയ് ജവാന് ജയ് കിസാന്‍’ എന്ന ചിത്രത്തിലെ ഗാനം ആലപിച്ചു കൊണ്ടാണ് യേശുദാസ് ബോളിവുഡില്‍ അരങ്ങേറിയത്. പിന്നീടു ചുരുക്കം ചില ബോളിവുഡ് സിനിമകളിലെ ഗാനഗന്ധര്വന് പാടിയുള്ളൂ. മലയാളിയായ യേശുദാസിന്റെ വളര്‍ച്ച ബോളിവുഡ് സിനിമാ ലോകത്തിന് അത്ര രസിച്ചില്ല എന്നായിരുന്നു അന്നത്തെ സംസാരം.
യേശുദാസിനെ ബോളിവുഡില്‍ നിന്ന് ഔട്ടാക്കാന്‍ പല പ്രമുഖരുടെയും ശ്രമം ഉണ്ടായിരുന്നതായും പറയപ്പെടുന്നു. സൂപ്പര്‍ താരം രജനീകാന്തിന്റെയും സ്ഥിതി ഇത് പോലെയാണ്. ആദ്ദേഹത്തിന്റെ ആദ്യകാല ബോളിവുഡ് പ്രകടനം ഞെട്ടിപ്പിക്കുന്നതായിരുന്നു. സ്റ്റൈല്‍ മന്നന്റെതായി പുറത്തിറങ്ങിയ ഹിന്ദി ചിത്രങ്ങളെല്ലാം വലിയ വിജയങ്ങളായിരുന്നു. രജനീകാന്തിന്റെ ശ്രദ്ധ കോളിവുഡിലേക്ക് തിരിഞ്ഞതോടെ ബോളിവുഡില്‍ നിന്ന് താരത്തെ അവര്‍ അകറ്റാന്‍ തുടങ്ങി. ബോളിവുഡില്‍ അവസരം കുറഞ്ഞ രജനീകാന്ത് തമിഴ് നാട്ടിലെ സ്റ്റൈല്‍ മന്നനായി പിന്നീട് വാഴ്ത്തപ്പെടുകയായിരുന്നു. തമിഴ് മക്കളുടെ പിന്തുണ രജനീകാന്ത് എന്ന താരത്തെ ചരിത്ര നായകനാക്കി മാറ്റി.
Post Your Comments