മോഹന്‍ലാലിന്റെ പ്രതിനായകനായി ഏറ്റവും കൂടുതല്‍ തിളങ്ങിയ താരമാണ് സിദ്ധിഖ്, നിരവധി മോഹന്‍ലാല്‍ സിനിമകളില്‍ സിദ്ധിഖ് ശക്തമായ പ്രതിനായക കഥാപാത്രത്തെ അവതരിപ്പിച്ചു. സൂപ്പര്‍താരം മോഹന്‍ലാലുമൊന്നിച്ചുള്ള മനോഹര നിമിഷങ്ങളെക്കുറിച്ച് പങ്കിടുകയാണ് നടന് സിദ്ധിഖ്.
‘നരന്’ സിനിമയ്ക്ക് വേണ്ടി ഒന്നിച്ച് വര്‍ക്ക് ചെയ്തപ്പോഴുണ്ടായ അനുഭവങ്ങളാണ് സിദ്ധിഖ് വിവരിക്കുന്നത്.
“മറ്റുള്ളവരുടെ ഇഷ്ടങ്ങള്‍ സാധിച്ചു തരുന്നതിലൂടെയാണ് മോഹന്‍ലാല്‍ സന്തോഷം കണ്ടെത്തിയിരുന്നത്. ‘നരന്’ സിനിമയുടെ ചിത്രീകരണം നടക്കുന്ന വേളയില്‍ ഞങ്ങള്‍ താമസിക്കുന്ന സ്ഥലത്ത് അധികം ഹോട്ടലുകള്‍ ഒന്നുമില്ല. ലാലും ഞാനും ജോഷി സാറും താമിസിച്ചിരുന്നത് ഒരു ഹോട്ടലിലാണ്. ആ സമയത്ത് മോഹന്‍ലാല്‍ എന്നോട് പറഞ്ഞു “അണ്ണാ എന്റെ റൂമില്‍ കിടക്കാം”. ആ ഹോട്ടലില്‍ മോഹന്‍ലാലിന്റെ റൂമില്‍ മാത്രമേ എസി ഉണ്ടായിരുന്നുള്ളൂ അത് മനസിലാക്കിയിട്ടാവണം മോഹന്‍ലാല്‍ എന്നെ ക്ഷണിച്ചത് സിദ്ധിക്ക് പറയുന്നു.
ലോക്കെഷനുകളില് മോഹന്‍ലാല്‍ അസ്വസ്ഥനാകുന്നത് ഞാന്‍ കണ്ടിട്ടില്ല. ഞാനൊക്കെ അതിന്റെ ഉസ്താദുമാരാണ്. ഷോട്ടിനു റെഡിയായി നില്ക്കുമ്പോള് അനാവശ്യമായി ഡിലെ ഉണ്ടാകുന്നതും ആരെങ്കിലും ഒച്ചയെടുക്കുന്നതും എന്നെ പ്രകോപിപ്പിക്കും. പക്ഷെ ലാല്‍ ശാന്ത ചിത്തനാണ്. എങ്ങനെ ലാലിന് ഇത് കഴിയുന്നുവെന്ന് ഒരിക്കല്‍ ഞാന്‍ ചോദിച്ചു. മറുപടിയും എന്നെ ഞെട്ടിക്കുന്നതായിരുന്നു, “അണ്ണാ ഞാനും നിങ്ങളും ദേഷ്യപ്പെടുന്നൊരു സാഹചര്യം ഉണ്ടായാല്‍ അത് ഇവിടുള്ളവരെയെല്ലാം വിഷമിപ്പിക്കും. ഒരു പ്രോജക്റ്റിന്റെ സെന്‍ട്രര്‍ ഓഫ് അട്രാക്ഷന് എന്ന നിലയില്‍ നമ്മള് സന്തോഷിച്ചു കാണാനാണ് അവര്‍ക്കിഷ്ടം. അത് ആത്യന്തികമായി ഗുണം ചെയ്യുന്നത് സിനിമയ്ക്ക് തന്നെയാണ്”. ഇതായിരുന്നു മോഹന്‍ലാലിന്റെ മറുപടി.
Post Your Comments