BollywoodCinemaGeneralLatest NewsNEWSWOODs

തന്റെ നഗ്ന ശരീരം കാണാന്‍ താല്‍പ്പര്യമില്ലാത്തവര്‍ സിനിമ കാണേണ്ട; വിമര്‍ശകര്‍ക്ക് മറുപടിയുമായി താരം

ബോളിവുഡിലെ മസില്‍ ഖാന്‍ എന്നറിയപ്പെടുന്ന നടനാണ്‌ സല്‍മാന്‍ ഖാന്‍. ശരീരത്തെ വളരെ അധികം സ്നേഹിക്കുന്ന സല്‍മാന്‍ തന്റെ കഥാപാത്രങ്ങളുടെ ആവശ്യകതയനുസരിച്ചു ശരീരം പ്രദര്‍ശിപ്പിക്കാറുമുണ്ട്. എന്നാല്‍ ഷര്‍ട്ട് ഇടാത്തതിന്റെ പേരില്‍ തന്നെ വിമര്‍ശിക്കുന്നവര്‍ക്ക് കിടിലന്‍ മറുപടിയുമായി എത്തിയിരിക്കുകയാണ് നടന്‍.

തന്റെ നഗ്ന ശരീരം കാണാന്‍ താല്‍പ്പര്യമില്ലാത്തവര്‍ സിനിമ കാണേണ്ടന്ന് താരം പറയുന്നു. സല്‍മാന്റെ വാക്കുകള്‍ ഇങ്ങനെ.. ‘നല്ല ശരീരം ഒരു സമ്പാദ്യമാണെന്ന് തിരിച്ചറിഞ്ഞ വ്യക്തിയാണ് ഞാന്‍. സിനിമയ്ക്കുവേണ്ടി ഞാന്‍ ഷര്‍ട്ട് അഴിക്കും. നമുക്ക് നല്ല ആരോഗ്യമുള്ള ശരീരം ഉണ്ടെങ്കില്‍ അത് കാണിക്കുന്നതില്‍ എന്താണ് തെറ്റ്. വീട്ടില്‍ ഞാന്‍ ഷര്‍ട്ട് ഇടാറില്ല. ഒരു ഷോര്‍ട്ട്സ് മാത്രമേ ധരിക്കൂ. ഞാന്‍ വണ്ടി ഓടിക്കുമ്ബോഴും റോഡിലൂടെ നടക്കുമ്പോഴെല്ലാം ചൂടു ഉണ്ടെങ്കില്‍ ഷര്‍ട്ട് ഇടും. മറ്റുള്ളവര്‍ എന്താണ് പറയുന്നത് എന്ന് ഞാന്‍ നോക്കാറില്ല. ഷര്‍ട്ടില്ലാത്തതിന് എന്നെ വിമര്‍ശിക്കുന്നവരോട് ഒരു മറുപടിയേയുള്ളൂ. കടക്കൂ പുറത്ത്. നിങ്ങള്‍ എന്റെ സിനിമ കാണേണ്ട.’

എന്തുകൊണ്ടാണ് കല്യാണം കഴിക്കാത്തതെന്ന ചോദ്യത്തിന് സല്‍മാന്‍ ഖാന്‍ പറഞ്ഞ മറുപടി.

shortlink

Related Articles

Post Your Comments


Back to top button