ആരാധകരെ ആവേശത്തിലാക്കി കൊണ്ടായിരുന്നു മമ്മൂട്ടി ചിത്രം കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗം അനൌണ്സ് ചെയ്തത്. എന്നാല്‍ ആദ്യ ഭാഗത്തിന്റെ നിര്‍മ്മാതാവിനോടോ സംവിധായകനോടോ അനുവാദം ചോദിച്ചിട്ടല്ല ചിത്രത്തിന്‍റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചതെന്നും പറഞ്ഞു കൊണ്ട് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്ന് ചിത്രം ഉപേക്ഷിച്ചെന്നും വാര്‍ത്തകള്‍ പ്രചരിച്ചു. എന്നാല്‍ എന്തുവന്നാലും മമ്മൂട്ടിച്ചിത്രവുമായി മുന്നോട്ടുപോകും എന്ന് വ്യക്തമാക്കുകയാണ് സംവിധായകന്‍ മിഥുന്‍ മാനുവല്‍.
ചിത്രം പ്രഖ്യാപിക്കുന്നതിന് മുൻപ് കോട്ടയം കുഞ്ഞച്ചന്റെ തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫിനോട് സംസാരിച്ചിരുന്നു. അദ്ദേഹം നൂറുശതമാനം സന്തോഷത്തോടെയാണ് ഈ വാര്‍ത്തയോട് പ്രതികരിച്ചതെന്നു മിഥുന്‍ പറയുന്നു. ഇനിയുള്ള കാര്യങ്ങൾ സാങ്കേതികമായുള്ള ചില പ്രശ്നങ്ങളാണ്. അത് ചര്‍ച്ചയിലൂടെ നിര്‍മ്മാതാവ് വിജയ് ബാബു പരിഹരിക്കുമെന്നും മിഥുന്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments