GeneralNEWS

പ്രിയദര്‍ശന്‍-ലിസ്സി വിവാഹ മോചനം; ചില കാര്യങ്ങള്‍ വ്യക്തമാക്കി കല്യാണി

‘ഹലോ’ എന്ന തെലുങ്ക് ചിത്രത്തിലൂടെ സിനിമാ ലോകത്ത് ചുവടുവച്ചിരിക്കുകയാണ് ലിസ്സി-പ്രിയദര്‍ശന്‍ ദമ്പതികളുടെ മകള്‍ കല്യാണി പ്രിയദര്‍ശന്‍. അച്ഛനും അമ്മയും വഴി പിരിയുന്നത് മക്കളെയാണ് ഏറെ ബാധിക്കാറുള്ളതെന്നും എന്നാല്‍ തന്‍റെ കാര്യത്തില്‍ ആ പ്രശ്നമില്ലെന്നും കല്യാണി പറയുന്നു. അവരുടെ സ്‌നേഹവും കരുതലും കൃത്യമായി തനിക്ക് ലഭിക്കുന്നുണ്ടെന്നും താരപുത്രി കൂട്ടിച്ചേര്‍ത്തു. ഇങ്ങനെയൊരു അച്ഛനെയും അമ്മയേയും ലഭിച്ചതില്‍ അഭിമാനമുണ്ടെന്നും ഒരു തമിഴ് മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ കല്യാണി പ്രതികരിച്ചു.

സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ അവര്‍ വരാറില്ലെന്നും തന്നെ അത്രയധികം അവര്‍ക്ക് വിശ്വാസമുണ്ടെന്നും കല്യാണി. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട എല്ലാ പരിപാടിക്കും അവര്‍ എത്തിയിരുന്നു,അച്ഛനും അമ്മയ്ക്കും ഒപ്പമിരുന്നാണ് സിനിമ കണ്ടതെന്നും കല്യാണി പ്രിയദര്‍ശന്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button