മലയാളത്തിലെ പ്രിയപ്പെട്ട നടി ദിവ്യാ ഉണ്ണി വീണ്ടും വിവാഹിതയായത് സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. അമേരിക്കിയിൽ വെച്ചായിരുന്നു നടിയുടെ രണ്ടാം വിവാഹം. ഇപ്പോള്‍ പുതിയ ജീവിതത്തിന് അനുഗ്രഹം തേടി നീണ്ട ഒന്‍പതു വര്‍ഷത്തിനു ശേഷം അനന്തപുരിയില്‍ എത്തിയിരിക്കുകയാണ് ദിവ്യ. തിരുവനന്തപുരത്ത് ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതിന്റെ ചിത്രവും വിവരങ്ങളും ദിവ്യ ഉണ്ണി സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചു.. പത്മനാഭന്റെ സന്നിദ്ധിയില്‍ എത്താന്‍ സാധിച്ചത് വലിയ അനുഗ്രഹമായി കരുതുന്നുവെന്ന് ദിവ്യ പറയുന്നു.
ക്ഷേത്രത്തിനകത്തു പ്രവേശിച്ചപ്പോള്‍ ആദ്യം കേട്ടത് ക്ഷീരസാഗര ശയനാ എന്ന കീര്‍ത്തനമായിരുന്നെന്നും, ക്ഷേത്രം പൂജയ്ക്കായി അടച്ചിട്ടതിനാല്‍ പത്മനാഭന്റെ നാമം ഉരുവിട്ട് താന്‍ പുറത്തു കാത്തുന്നിന്നുവെന്നും ദിവ്യ കുറിച്ചു. ‘പിന്നീട് വാതിലുകള്‍ തുറന്നു, ഞാന്‍ പ്രധാന നടയിലേക്ക് പ്രവേശിച്ചു. ആ മുഖം ശാന്തമായിരുന്നെങ്കിലും, ദൃഢമായിരുന്നു. കൈകള്‍ നീട്ടി എന്നെ വിളിക്കുന്നതായി തോന്നി. രണ്ടാമത്തെയും മുന്നാമത്തേയും വാതിലുകള്‍ തുറന്നു, പുഷ്പങ്ങളാല്‍ ആ പാദങ്ങള്‍ മൂടിയിരിക്കുന്നത് ഞാന്‍ കണ്ടു. ആ കാലടികളില്‍ എന്നെത്തന്നെ സമര്‍പ്പിച്ച് ഞാന്‍ കുറച്ചുനേരം കൂടി നിന്നു. ഓം നമോ നാരായണ.’– ദിവ്യ കുറിക്കുന്നു.
Post Your Comments