ജന്മനാൽ കണ്ജസ്ടട് സിനടിക് ഹാര്‍ട്ട് ഡിസീസ് എന്ന ഹൃദയ സംബന്ധമായ തകരാര്‍ കൂടാതെ മറ്റ് ഒട്ടനവധി രോഗങ്ങളും ബാധിച്ച കാസര്‍ഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ട് താലൂക്കു പറപ്പ നിവാസി മുഹമ്മദ് റിയാസിന്റെ മകന് ഷഹാൻ അബ്ദുള്ള എന്ന എട്ടു വയസ്സുകാരന്റെ തുടർചികിത്സയ്ക്ക് സഹായവുമായി ബഹ്റൈന്‍ ലാല്‍കെയേഴ്സ് .
കഴിഞ്ഞ എട്ടു വർഷമായി വിവിധ ആശുപത്രികളിൽ ചികിത്സയിലായിരുന്ന കുട്ടി ഇപ്പോൾ സാമ്പത്തിക പരിമിതികൾ കാരണം തുടർ ചികിത്സ നടത്താനാകാത്ത വിധം കിടപ്പിലാണ്. ശ്വാസകോശത്തിലേക്കുള്ള ഒരു വാൽവ് ചുരുങ്ങിപ്പോയതു കാരണം സ്വന്തമായി ശ്വസിക്കാന്‍ പോലുമാവാതെ, വാടകക്കെടുക്കുന്ന ഓക്സിജൻ സിലിണ്ടറിനെ ആശ്രയിച്ചു കഴിയുകയാണ് ഷഹാൻ അബ്ദുള്ള. ബലൂണ്‍ സര്‍ജറിയും ഹൃദയ സംബന്ധമായ മറ്റൊരു സര്‍ജറിയും ഘട്ടം ഘട്ടമായി ചെയ്താല്‍ കുട്ടി സാധാരണ മനുഷൃ ജീവിത്തിലേക്ക് തീര്‍ച്ചയായും തിരിച്ചെത്തും എന്ന ഡോക്ടര്‍മാറുടെ വാക്കുകളുടെ പ്രതൃാശയിലാണ് പാവം കുടുംബം. ലാല്‍ കെയെര്‍സ് ബഹ്റൈന്‍ നടത്തുന്ന പ്രതിമാസ ജീവകാരുണൃപ്രവര്ത്തനങ്ങളുടെ ഭാഗമായി സമാഹരിച്ച ചികിത്സാധനസഹായം ഷഹാൻ അബ്ദുള്ളയുടെ പിതാവ് ബഹ്റൈന്‍ പ്രവാസിയായ മുഹമ്മദ് റിയാസിന് ലാല്‍ കെയെര്‍സ് എക്സിക്യുട്ടിവ് അംഗം ജസ്റ്റിന് ഡേവിസ് കൈമാറി. മറ്റു ഭാരവാഹികള്‍ ആയ ജഗത് കൃഷ്ണകുമാര്‍, എഫ് എം ഫൈസല്‍, ഷൈജു കാമ്പറത്, സുബിന് സുരേന്ദ്രന്, ടിറ്റോ ഡേവിസ്, അനു കമല്‍, അജി ചാക്കോ, രതീഷ്, പ്രശാന്ത്, തോമസ് ഫിലിപ്പ് എന്നിവര്‍ പങ്കെടുത്തു.
ബഹ്രൈനിലെ, അദ്ലിയയിലെ ഒരു ശീഷ കടയില്‍ ജോലിക്കാരനായ മുഹമ്മദ് റിയാസിന്റെ വരുമാനം ലോണെടുത്ത തുകയുടെ പലിശ പോലും അടക്കാന്‍ കഴിയാത്ത സ്ഥിതിയിലാണ്. സ്വന്തം കുരുന്നിന്റെ ജീവന് നിലനിര്‍ത്താന്‍ ലോണ്‍ എടുത്തതിന്റെ പേരില്‍ ആകെയുള്ള കിടപ്പാടവും ഇപ്പോള്‍ ജപ്തി ഭീഷണിയിലാണ്. ജപ്തി നോട്ടീസ് വന്ന വീടും ശ്വാസോച്ഛാസത്തിന് പോലും ശക്തിയില്ലാത്ത ഹൃദയ രോഗിയായ ഒരു കുരുന്നും വിദൃാര്‍ത്ഥികളായ ഒരു മകനും, ഒരു മകളുമായി ജീവിത പാന്ഥാവില് മകനെ ചികില്‍സിക്കാനും കുടുംബത്തിന്റെ ജീവിതം മുന്നോട്ട് കൊണ്ടുപോകാനും ആരോട് സഹായം അഭൃര്ത്ഥിക്കണമെന്നറിയാതെ വഴി മുട്ടി നില്ക്കുന്ന ഒരു പാവം പ്രവാസി ഇവിടുത്തെ നല്ലവരായ എല്ലാ മനുഷൃരുടേയും, സംഘടനകളുടേയും കനിവ് തേടുന്നു. നേരിട്ട് അന്വേഷിച്ചാൽ ഈ കുടുംബത്തിന്റെ ജീവിത സാഹചരൃങ്ങളുടെ പരിതാപകരമായ അവസ്ഥ മനസിലാകും . ഈ കുരുന്നിന്റെ ജീവൻ നിലനിർത്താനും ഒരു കുടുംബത്തെ ദുരിതകയത്തില്‍ നിന്നും രക്ഷിക്കാനും സഹായമെത്തിക്കാന്‍ താല്പരൃമുള്ളവര്ക്കായി കുട്ടിയുടെ മാതാവിന്റെ പേരിലുള്ള കേരള ഗ്രാമീൺ ബാങ്ക്, പാറപ്പ ബ്രാഞ്ചിലെ അക്കൗന്റ് വിശദാംശങ്ങൾ ചേർക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് പിതാവ് മുഹമ്മദ് റിയാസിനെയോ (+973-36236237) മാതാവ് റുക്കിയയെയോ (+91-9605983415) ബന്ധപ്പെടാവുന്നതാണ്.
Post Your Comments