
മലയാളത്തിന്റെ താര രാജാവ് മോഹന്‍ലാലിന്റെ ഹിറ്റ് ചിത്രങ്ങളില്‍ പലതും അന്യ ഭാഷകളിലേയ്ക്ക് റീമേക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ മോഹന്‍ലാലിന്റെ ആക്ഷന്‍ ചിത്രം നരന്‍ മറ്റ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടാത്തതിന് കാരണമായി ചിത്രത്തിന്റെ തിരക്കഥാകൃത്ത് രഞ്ജന്‍ പ്രമോദ് ചൂണ്ടിക്കാണിക്കുന്നത് നായകന്‍ മോഹന്‍ലാലിനെ തന്നെയാണ്. മോഹന്‍ലാലിനല്ലാതെ മറ്റൊരു നടനും നരനിലെ വേലായുധനെ അവതരിപ്പിക്കാന്‍ സാധിക്കില്ലെന്നും അതിനാലാണ് ചിത്രം രീമെയ്ക്ക് ചെയ്യാത്തതെന്നും അദ്ദേഹം ഒരു അഭിമുഖത്തില്‍ പറഞ്ഞു.
മോഹന്‍ലാലിനെപ്പോലെ വേലായുധനെ പൂര്‍ണമാക്കുവാന്‍ മറ്റൊരു നടനും സാധിക്കില്ല, കേവലം ഒരു കവല ചട്ടമ്പി എന്ന ഗണത്തിലേക്കല്ല മുള്ളന്‍ കൊല്ലി വേലായുധന്‍. ആ കഥാപാത്രത്തെ അത്രത്തോളം ശക്തമാക്കിയത് മോഹന്‍ലാല്‍ എന്ന അഭിനേതാവാണ്. ബാലേട്ടന് ശേഷമുള്ള തുടര്‍ പരാജയങ്ങളില്‍ നിന്ന് മോഹന്‍ലാലിഉ വിജയം സമ്മാനിച്ച ചിത്രമാണ് നരന്‍. ഭാവനയായിരുന്നു ചിത്രത്തില്‍ നായിക.
Post Your Comments